വ്യാജലോട്ടറി ടിക്കറ്റ് നല്കി പണം തട്ടിയതായി പരാതി
കൊടുങ്ങല്ലൂര്‍: മതിലകം കൂളിമുട്ടത്ത് വ്യാജലോട്ടറി ടിക്കറ്റ് നല്കി പണം തട്ടിയതായി പരാതി. കൂളിമുട്ടത്ത് പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ലോട്ടറീസിലാണു തട്ടിപ്പ് നടന്നത്. കേരള ഭാഗ്യക്കുറിയുടെ പൗര്‍ണ്ണമി ലോട്ടറി ടിക്കറ്റുകള്‍ നല്കി പതിനായിരം രൂപ തട്ടിയെടുക്കുകയായിരുന്നു. എന്‍ഫീല്‍ഡ് ബൈക്കിലെത്തിയ രണ്ടു പേര് ആയിരം രൂപ സമ്മാനമുള്ള ടിക്കറ്റെന്ന പേരില്‍ പത്തു വ്യാജടിക്കറ്റുകള്‍ നല്കി മടങ്ങി. പിന്നീട് നടത്തിയ പരിശോധനയിലാണു ടിക്കറ്റ് വ്യാജമാണെന്ന സംശയമുണ്ടായത്. ഇതിനിടെ എടവിലങ്ങ് കാരയിലെ തിരുവോണം ലോട്ടറി ഏജന്‍സീസിലും സമാനമായ തട്ടിപ്പിനു ശ്രമം നടന്നു. ടിക്കറ്റ് വ്യാജമാണെന്നു കടയുടമ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു തട്ടിപ്പുകാര്‍ ലോട്ടറി ടിക്കറ്റ് ഉപേക്ഷിച്ചു രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്നു തട്ടിപ്പിനിരയായ കടയുടമ കഴിമ്പ്രംപുളിക്കല് ശിവപ്രസാദ് മതിലകം പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."