കെ.എസ്.ടി.പി റോഡ് അഥവാ മരണപാത
കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ നിര്‍മാണം അവസാനഘട്ടത്തിലെത്തിയിരിക്കുന്ന കെ.എസ്.ടി.പി റോഡ് ഇപ്പോള്‍ അപകടപാതയായിരിക്കുന്നു.
അമിതവേഗതയും റോഡില്‍ വേണ്ടത്ര സുരക്ഷാ നിര്‍ദേശങ്ങളില്ലാത്തതും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതുമാണ് ഈ റോഡിനെ അപകടപാതയാക്കുന്നത്.
133 കോടി രൂപ ചെലവില്‍ 27 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണം ഇപ്പോള്‍ അവസാനഘട്ടത്തിലാണ്.
മരങ്ങള്‍ മുറിച്ചു മാറ്റിയും മറ്റും റോഡിനു വീതികൂട്ടി അത്യാധുനിക റോഡ് പൂര്‍ത്തിയാകുമ്പോള്‍ കെ.എസ്.ടി.പി റോഡില്‍ ചിതറുന്ന മനുഷ്യ ജീവന്റെ എണ്ണം വര്‍ധിക്കുകയാണ്.
റോഡിന്റെ വശങ്ങളിലെ മണ്ണിടിഞ്ഞു നിരവധി വീടുകള്‍ അപകടഭീഷണിയിലാണെന്ന ഭീതി ഇപ്പോഴും നിലനില്‍ക്കുമ്പോഴാണ് റോഡിലെ അമിത വേഗത കെ.എസ്.ടി.പി റോഡിനെ കുരുതിക്കളമാക്കുന്നത്.
റോഡ് കുരുതിക്കളമാകുന്നത് തടയാന്‍ പൊലിസും ട്രാഫിക് പൊലിസും നിരവധി സംവിധാനങ്ങള്‍ ഒരുക്കിയെങ്കിലും റോഡിലെ ചോരക്കുരുതിക്ക് അറുതിയുണ്ടാവുന്നില്ല.
ഇന്നത്തെ 'വടക്കന്‍ കാറ്റ് ' കാസര്‍കോട് ചന്ദ്രഗിരി മുതല്‍ കാഞ്ഞങ്ങാട് വരേയുള്ള കെ.എസ്.ടി.പി റോഡിലൂടെയാണ് വീശുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."