തിരുനബിയുടെ മദ്ഹ് പാടി നബിദിനാഘോഷം
വടകര: മാനവികതയുടെ മദ്ഹ് പാടി നാടെങ്ങും നബിദിനം ആഘോഷിച്ചു. എളയടം ചിറക്കല്‍ നുസ്രത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസയില്‍ നടന്ന നബിദിനാഘോഷം എസ്.വൈ.എസ് ജില്ലാ അധ്യക്ഷന്‍ സി.എച്ച് മഹമൂദ് സഅദി ഉദ്ഘാടനം ചെയ്തു.
സമസ്ത മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍ ദിക്ര്‍ ദുആ സദസ്സിനും ഹമീദ് മുസ്‌ല്യാര്‍ മജ്‌ലിസുന്നൂറിനും നേതൃത്വം നല്‍കി. ആര്‍.എ.സി ഹയര്‍ സെക്കന്‍ഡറി ടീമിന്റെ അറബനയും കെ.എ ഗഫൂര്‍ മൗലവി വെളിമണ്ണയുടെ ഇസ്‌ലാമിക കഥാപ്രസംഗവും നടന്നു. ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍, കുഞ്ഞബ്ദുല്ല മരുന്നൂര്‍, അസീസ് മുസ്‌ല്യാര്‍ എം ,മുഹമ്മദ് മൗലവി പടിഞ്ഞാറത്തറ, എന്‍ കെ.അബ്ദുറഹ്മാന്‍ ഫൈസി, കാട്ടില്‍ മൊയ്തു, കുറ്റിയില്‍ അന്ത്രു ഹാജി, നാളോങ്കണ്ടി മൊയ്തു ഹാജി,സി എച്ച് ബഷീര്‍, ഹമീദ് ഹാജി മരുന്നൂര്‍, ഹഖീം ചീക്കിലോട്ട്, കുഞ്ഞബ്ദുല്ല ഹാജി പൊന്നാങ്കോട്ട്, റമീസ് വണ്ണാങ്കണ്ടി, മൊയ്തു മണ്ണോളി കുറ്റിയില്‍, കുഞ്ഞബ്ദുള്ള ഹാജി കപ്പിളിക്കണ്ടി,റഫീഖ് മത്തത്ത്, സമീര്‍ മരുന്നൂര്‍, അലി ഫൈസി മരുന്നുര്‍, സലാം എന്‍.കെ സംബന്ധിച്ചു.
കുരുക്കിലാട്:കുരിക്കിലാട് ദാറുസ്സലാം സെക്കന്‍ഡറി മദ്‌റസാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനറാലി, വിദ്യാര്‍ഥികളുടെ വിവിധകലാപരിപാടികള്‍, ഇസ്‌ലാമിക കഥാ പ്രസംഗം എന്നിവ നടന്നു. പി.കെ.ഇബ്‌റാഹിം ഹാജി, ഷഹനാസ് ,റഫീഖ് പി.ടി.കെ, ആലിക്കോയ ബാഖവി, അസ്‌ലം അന്‍വരി, മന്‍സൂര്‍ ഫൈസി, റയീസ്.എ.ടി.കെ, മുനീര്‍.പി.കെ എന്നിവര്‍ നേതൃത്വം നല്‍കി.
കുറ്റ്യാടി: ദേവര്‍കോവില്‍ നൂറുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസയില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി നബിദിന റാലി, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍,അന്നദാന വിതരണം എന്നിവ സംഘടിപ്പിച്ചു.
മഹല്ല് ജനറല്‍ സെക്രട്ടറി ടി.എം ബഷീര്‍ പതാക ഉയര്‍ത്തി. പൊതുസമ്മേളനം മഹല്ല് പ്രസിഡന്റ് കെ.വി ജമാല്‍ ഉദ്ഘാടനം ചെയ്തു. കെ.വി കുഞ്ഞാലി മുസ്‌ലിയാര്‍ അധ്യക്ഷനായി. ഖതീബ് സ്വാബിര്‍ ബാഖവി, ടി.എം ബഷീര്‍, ടി.എച്ച് അഹമ്മദ്, പുതുക്കുടി കുഞ്ഞബ്ദുല്ല, ഒ.പി കുഞ്ഞബ്ദുല്ല, റഫീഖ് മൗലവി, ടി.വി.കെ അലവി മൗലവി, മുഹമ്മദ് സഅദി അജ്മല്‍ അശ്അരി, സുഹൈല്‍ മന്നാനി സംസാരിച്ചു.
തീക്കുനി നജാത്തുല്‍ ഇസ്‌ലാം കമ്മിറ്റി സംഘടിപ്പിച്ച നബിദിന പരിപാടിക്ക് ഏരത്ത് അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. അബൂബക്കര്‍ വഹാബി ഉദ്ഘാടനം ചെയ്തു. മുന്നൂല്‍ മമ്മു ഹാജി, പി ബാബു മൗലവി, പി മുഹമ്മദ് ഹാജി, ബഷീര്‍ മാണിക്കോത്ത്, കോട്ടൂര്‍ മുഹമ്മദ് ഹാജി, കെ.കെ അന്ത്രു മാസ്റ്റര്‍, കെ മൊയ്തീന്‍ മുസ്‌ലിയാര്‍, കെ.സി അമ്മദ് ഹാജി, കെ.പി ഇബ്‌റാഹിം, സി.കെ ബഷീര്‍, കെ അഷ്‌റഫ് മൗലവി, പി.ഇ നൗഫല്‍ സംസാരിച്ചു.
കാവിലുംപാറ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന റാലി, അന്നദാന, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ സംഘടിപ്പിച്ചു. മഹല്ല് ഖതീബ് റഫീഖ് ദാരിമി ഉദ്ഘാടനം ചെയ്തു. കെ.പി അമ്മദ് അധ്യക്ഷനായി. ഇ.കെ അന്ത്രു, എം കുഞ്ഞബ്ദുല്ല മുന്‍ഷി, കെ.പി ശംസീര്‍ മാസ്റ്റര്‍, ഒ.കെ അമ്മദ്, സൂപ്പി മണക്കര, വി സൂപ്പി, അഷ്‌റഫ് അമ്മാങ്കണ്ടി, ഒ.കെ ജംഷീര്‍, മൊയ്തു ഫൈസി, ബഷീര്‍ ഫൈസി, പി.കെ കുഞ്ഞബ്ദുല്ല, വി.വി നൗഫല്‍ നേതൃത്വം നല്‍കി.
കായക്കൊടി: ലിവാഉല്‍ ഇസ്‌ലാം മദ്‌റസയുടെ ആഭിമുഖ്യത്തില്‍ 'മെഹ്കാറേ മദീന' എന്ന പേരില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. മദ്‌റസ പ്രസിഡന്റ് ഹാജി കെ അഹമ്മദ് എന്‍ജിനിയര്‍ പതാക ഉയര്‍ത്തി. കലാസാഹിത്യ മത്സരങ്ങള്‍ മഹല്ല് ഖാസി ഇല്ലത്ത് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അല്‍ ഹാഫിള് അബ്ദുറഹീം സൈനി മുഖ്യ പ്രഭാഷണം നടത്തി.
കൊടക്കല്‍ ബശീരിയ്യ മദ്‌റസ സംഘടിപ്പിച്ച പരിപാടി മഹല്ല് ഖതീബ് മുനീര്‍ ഫൈസി ഇര്‍ഫാനി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എ.പി മൊയ്തു മാസ്റ്റര്‍ അധ്യക്ഷനായി. സി.കെ അന്ത്രുഹാജി, എന്‍.കെ സൂപ്പിഹാജി, പി.കെ ഹമീദ് ഹാജി, സി.കെ പോക്കര്‍, ടി.പി അമ്മദ് സംസാരിച്ചു.
നബിദിനറാലിക്ക് അമ്പലക്കമ്മിറ്റിയുടെ സ്വീകരണം; എടച്ചേരിയിലെ മതസൗഹാര്‍ദ്ദം മാതൃകയായി
എടച്ചേരി: എടച്ചേരിയിലെ നബിദിന ഘോഷയാത്രയ്ക്ക് അമ്പലക്കമ്മിറ്റി സ്വീകരണമൊരുക്കിയത് മതസൗഹാര്‍ദത്തിന്റെ മഹനീയ മാതൃകയായി.
തോട്ടോളി ദാറുസ്സലാം മദ്‌റസയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അണിനിരന്ന ഘോഷയാത്രക്കാണ് കായപ്പനച്ചി മഹാവിഷ്ണു ക്ഷേത്രക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം ഒരുക്കിയത്. എടച്ചേരിയില്‍ ഇതാദ്യമായി ഒരു മുസ്‌ലിം മത ഘോഷയാത്രയ്ക്ക് അമ്പലക്കമ്മിറ്റിയുടെ വക സ്വീകരണമൊരുക്കിയത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. മതത്തിന്റെ പേരില്‍ പരസ്പരം പോരടിക്കാന്‍ ഭരണകൂടങ്ങള്‍ പോലും ശ്രമം നടത്തുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ എടച്ചേരിയിലെ അയ്യപ്പ ഭക്തര്‍ കാണിച്ച മതസാഹോദര്യ പ്രവര്‍ത്തനത്തെ പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ മുക്തകണ്ഠം പ്രശംസിച്ചു .
കെ.പി കുഞ്ഞമ്മദ് ഹാജി, നാമത്ത് പോക്കര്‍ ഹാജി ,ടി അസീസ് , നാമത്ത് മഹ്മൂദ് ഹാജി ,യഹ്‌സാദ് കല്ലറക്കല്‍ ,ജലീല്‍ അയോത്ത് ,സിയാദ് കല്ലറക്കല്‍ ഘോഷ യാത്രക്ക് നേതൃത്വം നല്‍കി. സി.എച്ച് അനില്‍ കുമാര്‍ ,ദിലീഷ് ,എ.വി രാജന്‍ ,എം.കെ സുനില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്. മദ്‌റസാ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഘോഷയാത്രയില്‍ അണിനിരന്ന മുഴുവന്‍ വിശ്വാസികള്‍ക്കും മധുര പാനീയങ്ങളും പലഹാരങ്ങളും വിതരണം നടത്തിയും ഹസ്തദാനത്തിലൂടെ പരസ്പരം സ്‌നേഹം പങ്കിട്ടും അമ്പലക്കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാണിച്ച പ്രവര്‍ത്തി നാടിന്റെ നന്മയുടെ വഴിയില്‍ പുതിയ ചരിത്രം കുറിക്കുന്നതായി.
നടുവണ്ണൂര്‍: മുഹമ്മദ് നബി (സ) തങ്ങളുടെ പിറന്നാള്‍ ദിനം നാടെങ്ങും വര്‍ണശബളമായി ആഘോഷിച്ചു. പാലോളി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പരിപാടി സയ്യിദ് ഹാരിസ് തങ്ങള്‍ അല്‍മാഹിരി ഉദ്ഘാടനം ചെയ്തു. പി.വി അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ അധ്യക്ഷനായി. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും ദഫ്മുട്ടും അരങ്ങേറി. സൈനുദ്ധീന്‍ ഫൈസി, ജലീല്‍ ദാരിമി, നിസാര്‍ ദാരിമി, ബഷീര്‍ ഹാജി, മജീദ് നന്തി, സാബിത്ത് ഹുദവി, കെ കുഞ്ഞിരായിന്‍കുട്ടി, വളവില്‍ മമ്മു, കെ റഫീഖ് മാസ്റ്റര്‍, പി മുസ്തഫ മാസ്റ്റര്‍, ലത്തീഫ് മുസ്‌ല്യാര്‍, നൗഷീര്‍ മൗലവി, അബ്ദുസമദ് ഫൈസി സംസാരിച്ചു.
നടുവണ്ണൂര്‍: കുന്നരം വെള്ളി മഹല്ല് മദ്‌റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മീലാദ് ഫെസ്റ്റിനോടുനബന്ധിച്ച് നടന്ന സാംസ്‌കാരികസംഗമം മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയതു. ചടങ്ങില്‍ പ്രദേശത്ത് 40 വര്‍ഷം സേവനം ചെയ്യുന്ന ഉസ്താദ് ടി.കെ ഇബ്രാഹിം മുസ്‌ല്യാരെ മന്ത്രി ആദരിച്ചു. കെ.എസ് മൗലവി അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. വി.പി. കുഞ്ഞമ്മദ് കുട്ടി ഉപഹാര സമര്‍പ്പണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം യു.ടി ബേബി, അഷ്‌റഫ് പുതിയപ്പുറം, പി.എം കോയ മുസ്‌ല്യാര്‍, വി.കെ ഇസ്മയില്‍, സന്തോഷ് പെരവച്ചേരി, പി.കെ. വിശ്വന്‍, റസാഖ് ജിഷി, മജീദ് സഖാഫി, ഉണ്ണി നായര്‍, ആലി മുസ്‌ല്യാര്‍,ഇ.സി കുഞ്ഞി മൊയ്തി, എം.സി കരീം, പി.പി കുഞ്ഞിമൊയ്തി,യൂസഫ് ലത്തീഫി, എ.പി ഷാജി, കേളോത്ത് ബഷീര്‍, പി.പി റഫീഖ് സംസാരിച്ചു, അബ്ദുല്ല സലീം വാഫി, പ്രഭാഷണം നടത്തി.
മേപ്പയ്യൂര്‍:ചാവട്ട് മഹല്ല് കമ്മിറ്റിയുടെയും ഇസ്‌ലാഹുല്‍ മുസ് ലിമീന്‍ മദ്‌റസ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ മദ്ഹുറസൂല്‍ പ്രഭാഷണവും വിദ്യാര്‍ഥി ഫെസ്റ്റുംനബിദിന റാലിയും സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് വി.കെ ഇസ്മായില്‍ മന്നാനി ഉദ്ഘാടനം ചെയ്തു. ഫരീഫ് ഫൈസി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തി.
സ്വാഗത സംഘം ചെയര്‍മാന്‍ എ കുട്ട്യാലി ഹാജി അദ്ധ്യക്ഷനായി. പി കുഞ്ഞമ്മദ്, എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, ആവള മുഹമ്മദ്, സി കെ നൗഷാദ് സംസാരിച്ചു. മഹല്ലില്‍ ദീര്‍ഘകാലം സേവനമര്‍പ്പിച്ച ഖത്തീബ് വി.കെ ഇസ്മായില്‍ മന്നാനി, മുഅദ്ദിന്‍ പി.കെ കുഞ്ഞമ്മദ് മുസ്‌ല്യാര്‍, മൂന്ന് പതിറ്റാണ്ട് മഹല്ല് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച എം.കെ അബ്ദുറഹിമന്‍ മാസ്റ്റര്‍, വി.കെ ശുക്കൂര്‍ എന്നിവര്‍ക്ക് സ്‌നേഹാദരവ് നല്‍കി. വൃക്കരോഗിയായ കറുത്തേടത്ത് മീത്തല്‍ അനസിന്റെ ചികിത്സാ ചെലവിലേക്കുള്ള കെ.കെ & സി.കെ വാട്‌സപ്പ് ഗ്രൂപ്പിന്റെ അരലക്ഷം രൂപയുടെ ചെക്ക് കണ്‍വീനര്‍ ആവള മുഹമ്മദ് ഏറ്റുവാങ്ങി.സ്വാഗത സംഘം കണ്‍വീനര്‍ പി അബ്ദുള്ള സ്വാഗതവും ട്രഷറര്‍ സി.കെ മൊയ്തി നന്ദിയും പറഞ്ഞു.
നന്തിബസാര്‍;വന്മുഖം കോടിക്കല്‍ ഷറഫുല്‍ ഇസ്‌ലാം മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നടന്ന ദുആ മജ്‌ലിസും നബിദിനാഘോഷവും സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ല്യാര്‍ ഉദ്ഘാടനംചെയ്തു. യു.വി അസ്സൈനാര്‍ അധ്യക്ഷത വഹിച്ചു. മജീദ് ഹംദ് സ്വാഗതം പറഞ്ഞു. വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.
കൊയിലാണ്ടി : വലിയമങ്ങാട് മഹല്ല് കമ്മിറ്റിയുടെ കീഴില്‍ നടത്തുന്ന നബിദിനാഘോഷ പരിപാടിയുടെ ഭാഗമായി മജ്‌ലിസുന്നൂര്‍ ദിക്ര്‍ ദുആ വാര്‍ഷികം നടന്നു. ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി .
വേദിയില്‍ അബ്ദുല്‍ കരീം ദാരിമി, മുഹിയുദ്ധീന്‍ ദാരിമി, അബുസാലിഹ് നിസാമി, അര്‍ഷാദ് ദാരിമി, മുഹമ്മദലി മുസ്‌ലിയാര്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, നസീര്‍ മൗലവി, ഹംസ മൗലവി, കെ.വി അബൂബക്കര്‍, മഹല്ല് പ്രസിഡന്റ് ഇബ്രാഹിം, വൈസ് പ്രസിഡന്റ് പി.കെ ഉമര്‍ മൗലവി, സെക്രട്ടറി സി.പി.എ സലാം പങ്കെടുത്തു.
അത്തോളി: മുനീറുല്‍ ഇസ് ലാം സഭ സംഘടിപ്പിച്ച മീലാദ് ഫെസ്റ്റ് 2018 പതാക ഉയര്‍ത്തല്‍, നബിദിന റാലി, മൗലിദ് പാരായണം, കൂട്ടപ്രാര്‍ത്ഥന, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, അവാര്‍ഡ് ദാനം, സമ്മാനദാനം, ദഫ് മുട്ട്, അന്നദാനം തുടങ്ങിയ പരിപാടികളോടെ നടന്നു. പൊതു സമ്മേളനം കാഞ്ഞിരോളി മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചെവിടഞ്ചേരി അധ്യക്ഷത വഹിച്ചു.അബ്ദുല്‍ നാസര്‍ ലത്തീഫികൊടുവള്ളി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കെ.കെ അബ്ദുല്‍ നാസര്‍ ദാരിമി, കെ.വി മുഹമ്മദ് കോയ മുസ്‌ല്യാര്‍, ടി.പി മുസ്തഫ ദാരിമി, പി.ഷമീര്‍ കമാലി, പരീക്കുട്ടി മുസ്‌ല്യാര്‍, ഇബ്രാഹിം മുസ്‌ല്യാര്‍, കെ.കെ റഷീദ്, എം.കെ മുഹമ്മദ് ഹാജി, മുഹമ്മദ് നാസിഫ് ഖാന്‍ സംസാരിച്ചു.
ചാലിയം: മതസൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃകകളായി പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍മദിനാഘോഷം. നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ മഹനീയ സവിശേഷതയുടെ നേര്‍സാക്ഷ്യം കൂടിയാവുകയായിരുന്നു മിക്കയിടത്തും നടന്ന നബിദിനാഘോഷ പരിപാടികള്‍.
ചാലിയം സിദ്ദീഖ് പളളി ജുമാ മസ്ജിദിന്റെയും കണ്ടറംപള്ളി ജുമാ മസ്ജിദിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ചാലിയം മഹല്ല് നബിദിന റാലി നടത്തി. നൂറുദ്ധീന്‍ ഹമദാനി (റ) മഖാം, കടുക്ക ബസാര്‍, ലൈറ്റ് ഹൗസ് തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. കണ്ടറം ജുമാ മസ്ജിദില്‍ സമാപിച്ചു. ചാലിയം മുദരിസ് മുസ്ഥഫ അശ്‌റഫി കക്കുപ്പടി, കണ്ടറം പള്ളി മുദരിസ് അസീസ് ദാരിമി ചെറൂപ്പ, മിര്‍ശാദ് യമാനി ചാലിയം യാസിര്‍ ഫൈസി മമ്പാട്ടുമൂല, ശംസുദ്ധീന്‍ വാഫി, ആശിഖ് ഹൈതമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബീരാന്‍ കോയ ഹാജി, മജീദ് ഹാജി, കോയമോന്‍, മുഹമ്മദാലി, സലീം, ശംസുദ്ധീന്‍, ആറ്റക്കോയ തങ്ങള്‍, ഇബ്രാഹീം മുസ്‌ലിയാര്‍, സിറാജ് ഫൈസി, അബ്ദുല്‍ ലത്തീഫ് അന്‍വരി, സുനീര്‍ ഫൈസി, ഉമറലി ദാരിമി, മന്‍സൂര്‍ യമാനി തുടങ്ങിയവര്‍ സംബന്ധിച്ചു.
കോട്ടാംപറമ്പ്: നബിദിന സമ്മേളനം മഹല്ല് ഖത്തീബ് പി.എ സൈതലവി ഫൈസി ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീന്‍ മന്‍ഷഇ, ഫൈസല്‍ ഫൈസി മടവൂര്‍, മുബശ്ശിര്‍ അസ്‌ലമി രാമനാട്ടുകര, പി. അബദുറഹ്മാന്‍ ഫൈസി, യു.സി ജലീല്‍ ഫൈസി, സി.അബ്ദുറഷീദ് അസ്‌ലമി, യു.സി അബ്ദുല്ല ഹാജി, പി.കെ മുഹമ്മദ്, മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ മഞ്ചേരി, യു.സി അബൂബക്കര്‍, എം. മമ്മദ് ഹാജി, കെ.പി സലീം, പി. ബഷീര്‍ ഹാജി, കെ.കെ സകരിയ്യ, കെ.കെ ഫിറോസ് പ്രസംഗിച്ചു.
ചാലിയം: മണ്ണൂര്‍ വടക്കുമ്പാട് മഹല്ല് തന്‍വീറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദ്വിദിന നബി ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. മഹല്ല് മദ്‌റസയുടെ ആമുഖത്തില്‍ നടത്തിയ മീലാദ് റാലിയില്‍ ആബാലവൃദ്ധം ജനങ്ങള്‍ അണിനിരന്നു.
മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ. ഹുസൈന്‍ ഹാജി പതാക ഉയര്‍ത്തി. ഘോഷയാത്രക്ക് മഹല്ല് ഖത്തീബ് മുജീബ് ഫൈസി പുല്ലൂര്‍, സ്വദര്‍ മുഅല്ലിം പി.കെ അബ്ദുല്ലത്തീഫ് ഫൈസി ചാലിയം, പി. ഹസൈനാര്‍ ഫൈസി, ടി.പി അലി അസ്‌കര്‍ മുസ്‌ലിയാര്‍, സുഹൈല്‍ വാഫി ഉഗ്രപുരം, ഷിബിലി ദാരിമി ദേവതിയാല്‍, പി.കെ ചേകുട്ടി ഹാജി, എന്‍.വി അനസ്, പി.എ ഗഫൂര്‍, ടി. മുഹമ്മദ് കുട്ടി വാപ്പു നേതൃത്വം നല്‍കി.
ചാലിയം: ചാലിയം ബീച്ച് മുനവ്വിറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസ നബിദിനാഘോഷം സദര്‍ മുഅല്ലിം ഇബ്രാഹിം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചാലിയം മഹല്ല് മുദരിസ് മുസ്തഫ അഷ്‌റഫി കക്കുപടി പതാക ഉയര്‍ത്തി തുടക്കമിട്ടു. മുഹമ്മദ് ജാസിര്‍ ഫൈസി, ശംസുദ്ദിന്‍ വാഫി, സിറാജ് ഫൈസി, മന്‍സൂര്‍ യമാനി, സുനീര്‍ ഫൈസി, അബ്ദുല്‍ ലത്തീഫ് അന്‍വരി, ആദില്‍ മുസ്‌ലിയാര്‍, ജാസിര്‍ മുസ്‌ലിയാര്‍, ആഷിഖ് മുസ്‌ലിയാര്‍, മുസമ്മില്‍മുസ്‌ലിയാര്‍, ഇസ്മാഈല്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ബീരാന്‍ കോയ ഹാജി (മഹല്ല് പ്രസിഡന്റ്), അബ്ദുല്‍ മജീദ് (മഹല്ല് സെക്രട്ടറി), ലത്തീഫ് (മഹല്ല് ട്രഷറര്‍) സംബന്ധിച്ചു.
ഫറോക്ക്: പുറ്റെക്കാട് റഹ്മാനിയ്യ ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ എം.കെ ആലിക്കോയ ഹാജി പതാക ഉയര്‍ത്തി. സമ്മേളനം അഷ്‌റഫ് ബാഖവി ഉദ്ഘാടനം ചെയ്തു.അബ്ദുറഹിമാന്‍ ഫൈസി അധ്യക്ഷനായി. പി.സി മുഹമ്മദ് ദാരിമി, എം.കെ ബീരാന്‍ കുട്ടി, ബീച്ചികോയ ഹാജി, മണക്കാട്ട് ഉമ്മര്‍ക്കോയ, പറക്കോട്ട് ബഷീര്‍, റഹൂഫ് പറ്റെക്കാട് സംസാരിച്ചു.
പെരുമുഖം നൂറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസ നബിദിനാഘോഷം മഹല്ല് പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദഘാടനം ചെയ്തു. കെ. മൊയ്തീന്‍കോയ ഹാജി അധ്യക്ഷനായി. കെ.വി കുഞ്ഞിമുഹമ്മദ് ദാരിമി കുട്ടശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. സി.എച്ച് സൈതലവി, കെ.ടി ബീരാന്‍ കുട്ടി, എ. അബ്ദുറഹീം, സി. ബാപ്പു, അബ്ദുറഹിമാന്‍ ദാരിമി വാഴയൂര്‍ സംസാരിച്ചു.
രാമനാട്ടുകര മഅദനുല്‍ ഉലൂം മദ്‌റസയില്‍ ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. പി. മുജീബ് റഹ്മാന്‍ അധ്യക്ഷനായി. ഹാജി സൈതാലിക്കുട്ടി മുസ്‌ലിയാര്‍, സിബ്ഹത്തുല്ല ഫൈസി, യൂസഫ് ഫൈസി, കെ.പി കുഞ്ഞഹമ്മദ് സംസാരിച്ചു. രാമനാട്ടുകര പുളിയന്‍ചോട് മങ്ങാട്ടു തൊടി മനാറുല്‍ ഹുദാ സെക്കന്‍ഡറി മദ്‌റസയില്‍ മുസ്തഫ മാഹിരി വലിയപറമ്പ് ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി പെരുമുഖം , മാളിയേക്കല്‍ സൈതലവി, ഹസ്സന്‍, കെ.പി മുഹാസിര്‍ സംസാരിച്ചു.
ബേപ്പൂര്‍ മുദാക്കര മഹല്ല് കമ്മിറ്റിയും യാസീന്‍ സെക്കന്‍ഡറി മദ്‌റസയും ചേര്‍ന്ന് സംഘടിപ്പിച്ച നബിദിനാഘോഷത്തില്‍ മഹല്ല് പ്രസിഡന്റ് പി.അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. ഖത്തീബ് അബൂബക്കര്‍ സിദ്ദീഖ് ഫൈസി മണ്ണാര്‍ക്കാട്, പ്രധാനാധ്യാപകന്‍ പി.അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍, മദ്‌റസ കമ്മറ്റി പ്രസിഡന്റ് കെ.പി റിയാസ് ഹാജി, സി. മുസ്തഫ ഹാജി, കെ.പി റാഫി, സി. ആലിക്കോയ, തെറ്റയില്‍ ഷറഫുദ്ദീന്‍ സംസാരിച്ചു.
കടലുണ്ടി വടക്കുമ്പാട് മഹല്ല് തന്‍വീറുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി മദ്‌റസയില്‍ പ്രസിഡന്റ് കെ.ഹുസൈന്‍ ഹാജി പതാക ഉയര്‍ത്തി. ഖത്തീബ് മുജീബ് ഫൈസി പുല്ലൂര്‍, പ്രധാനാധ്യാപകന്‍ പി.കെ അബ്ദുല്‍ ലത്തീഫ് ഫൈസി ചാലിയം, പി.ഹസൈനാര്‍ ഫൈസി, ടി.പി അലിഅസ്‌കര്‍ മുസ്‌ലിയാര്‍ സുഹൈല്‍ വാഫി ഉഗ്രപുരം, ഷിബിലി ദാരിമി ദേവതിയാല്‍, പി.കെ ചേക്കുട്ടി ഹാജി സംസാരിച്ചു.
കരുവന്‍തിരുത്തി മഠത്തില്‍പാടം ഇംദാദുല്‍ ഉലൂം മദ്‌റസയില്‍ മഹല്ല് ഖത്തീബ് സൈനുദ്ദീന്‍ ഫൈസി പാലോളി പതാക ഉയര്‍ത്തി. പ്രധാനാധ്യാപകന്‍ മുഹമ്മദലി ഫൈസി, ചെമ്പ്രശ്ശേരി, റഹീം ഹാജി, കെ.കെ.സി ഇസ്മാഈല്‍, അബൂബക്കര്‍ മുസ്‌ലിയാര്‍ ആക്കോട്, മുസ്തഫ മുസ്‌ലിയാര്‍, മുഹമ്മദ് റാഫി അസ്ഹരി നരിക്കുനി, കെ.ഷഹദ്, സൈഫുദ്ദീന്‍ യമാനി മാവൂര്‍ നേതൃത്വം നല്‍കി. ഫറോക്ക് കോട്ടപ്പാടം നൂറുല്‍ ഹുദ മദ്‌റസയില്‍ പി.എ വാരിദ് പതാക ഉയര്‍ത്തി. പ്രധാനാധ്യാപകന്‍ എ.കെ ഇബ്രാഹിം, ബാദുഷ തിരൂര്‍, കെ.പി സുബൈര്‍, അബ്ദുസ്സലാം മുസ്‌ലിയാര്‍ മോങ്ങം, അബ്ദുല്‍ നാസര്‍ മുസ്‌ലിയാര്‍ കണ്ണൂര്‍, സി.പി ശുഹൈബ്, എം.അബു, പൂന്തല സൈതലവി, പി. ഹുസൈന്‍, കെ.നൗഷാദ്, എന്‍.എച്ച് കുഞ്ഞിമുഹമ്മദ്, ടി. മജീദ് സംസാരിച്ചു.
പാതിരിക്കാട് റിയാളുല്‍ ജിനാന്‍ മദ്‌റസയില്‍ നടന്ന നബിദിനാഘോഷത്തില്‍ വി. ബാപ്പുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. പ്രധാനധ്യാപകന്‍ കെ.സി റാസിഖ് യമാനി, അബ്ദുല്ല മുസ്‌ലിയാര്‍, മുബശിര്‍ ദാരിമി പാണ്ടിക്കാട്, അബ്ദുല്‍ റഹീം ദാരിമി അരീക്കോട്, അബ്ദുറഹിമാന്‍ ദാരിമി മഞ്ചേരി, കെ.എം ഹനീഫ, സി.ജാബിര്‍ പി.ഷാഹുല്‍ ഹമീദ്, പി ശിഹാബുദ്ദീന്‍, പി.അന്‍വര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."