HOME
DETAILS
MAL
സ്വാശ്രയ എം.ബി.ബി.എസ്: പുതുക്കിയ ഫീസില്‍ പ്രവേശനം നടത്താനാകില്ലെന്നു മാനേജുമെന്റുകള്‍
backup
June 27 2017 | 11:06 AM
തിരുവനന്തപുരം: സ്വാശ്രയ എം.ബി.ബി.എസിലെ പുതുക്കിയ ഫീസ് ഘടന അംഗീകരിക്കില്ലെന്ന് മാനേജ്മെന്റ് അസോസിയേഷന് പ്രതിനിധികള്‍. ഇതിനെതിരേ കോടതിയെ സമീപിക്കും.
ഒരോ കോളജും ഒറ്റയ്ക്കായി കോടതിയെ സമീപിക്കാനാണ് ആലോചന. വേണ്ടിവന്നാല്‍ കോളജ് അടച്ചിടുമെന്നും പ്രതിനിധികള്‍ പറഞ്ഞു.
ഫീസ് ഘടന അംഗീകരിക്കില്ലെന്നും ഈ ഫീസില്‍ പ്രവേശനം നടത്താന്‍ കഴിയില്ലെന്നും പ്രവേശപരീക്ഷാ കമ്മീഷണറെ അറിയിക്കുമെന്നും അവര്‍ പറഞ്ഞു.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് കോഴ്സിലേക്കുള്ള ഫീസ് ഘടന കഴിഞ്ഞ ദിവസം പുതുക്കി നിശ്ചയിച്ചിരുന്നു. 85 ശതമാനം സീറ്റില്‍ അഞ്ചര ലക്ഷം രൂപയും എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷം രൂപയുമാണ് ഫീസ്.
85 ശതമാനം സീറ്റില്‍ 10 ലക്ഷം മുതല്‍ 15 ലക്ഷം വരെ അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം ഫീസ് നിര്‍ണയ സമിതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."