HOME
DETAILS

നിയന്ത്രണംവിട്ട കാര്‍ കടയും വൈദ്യുതി പോസ്റ്റുകളും ഓട്ടോറിക്ഷയും ഇടിച്ചു തകര്‍ത്തു

  
backup
November 24, 2018 | 7:30 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95-5

വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാര്‍ ഇലക്ടിക് പോസ്റ്റുകളും ഓട്ടോയും ഫ്രൂട്ട്‌സ് കടയും ഇടിച്ചു തകര്‍ത്ത് സമീപത്തെ മതിലിലിടിച്ചു നിന്നു. ആളപായമില്ല. ഇന്നലെ രാത്രി ഒന്നോടെ വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തുവച്ചായിരുന്നു അപകടം.
വെഞ്ഞാറമൂട് ജങ്ഷനില്‍ നിന്നും ആറ്റിങ്ങല്‍ ഭാഗത്തേയ്ക്കു പോകുകയായിരുന്ന മരുതി സിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. വലിയകട്ടയ്ക്കാല്‍ സ്വദേശി ഹമീം ആണ് വാഹനം ഓടിച്ചിരുന്നത്. ഇയാളെ പൊലിസ് കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ചു. ഇടിയുടെ ആഘാതത്തില്‍ ഒരു ഇലക്ടിക് പോസ്റ്റ് പൂര്‍ണമായും ഒന്ന് ഭാഗികമായും തകര്‍ന്നു. ഓട്ടോറിക്ഷയുടെ പിന്‍ഭാഗം തകര്‍ന്നു പോയി.
ഫ്രൂട്ട്‌സ് കട ഭാഗികമായി തകര്‍ന്നു. മുക്കുന്നൂര്‍ സ്വദേശി അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്രൂട്ട്‌സ് കട. എകദേശം അയ്യായിരത്തോളം രൂപയുടെ നഷ്ടം ഇവിടെയുണ്ടായതായി ഇയാള്‍ പറയുന്നു.
ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിയിട്ട ശേഷമാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. എകദേശം ഇരുപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago