കുളമ്പു രോഗം പടരുന്നു; ക്ഷീരകര്‍ഷകര്‍ ആശങ്കയില്‍
തുറവൂര്‍: മഴ കനത്തതോടെ ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയിലെ ക്ഷീരകര്‍ഷകരെ ആശങ്കയിലാഴ്ത്തി കുളമ്പുരോഗം പടര്‍ന്നുപിടിക്കുന്നു. പട്ടണക്കാട് തുറവുര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ പഞ്ചായത്തുകളുടൈ വിവിധ പ്രദേശങ്ങളിലെ പശുക്കളിലാണ് രോഗബാധ കണ്ടെത്തിയത്.
പട്ടണക്കാട് പഞ്ചായത്ത് പാറയില്‍ ഭാഗത്ത് ഒന്‍പത് പശുക്കള്‍ക്ക് രോഗബാധ കണ്ടെത്തിയതായാണ് വിവരം. വളമംഗലം വടക്ക് മേഖലയിലും രോഗം പടരുന്നതായാണ് അറിയുന്നത്. പ്രതിരോധ കുത്തിവെയ്പ് എടുത്ത പശുക്കളിലും രോഗലക്ഷണങ്ങള്‍ കാണുന്നതായി കര്‍ഷകര്‍ പറയുന്നു. 1999 ലായിരുന്നു കര്‍ഷകരെ ഭീതിയിലാക്കി കേരളമാകെ കുളമ്പ് രോഗം പടര്‍ന്നുപിടിച്ചത്. പട്ടണക്കാട്, തുറവൂര്‍, എഴുപുന്ന, കുത്തിയതോട്, അരൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പശുക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. വായില്‍നിന്ന് നുരയും പതയും വരിക, വായിലും നാക്കിലും മോണയിലും കുളമ്പിലും വ്രണങ്ങള്‍ കാണപ്പെടുകയും തീറ്റയെടുക്കാന്‍ മടിക്കുകയും ചെയ്യുന്നതാണ് പ്രധാന ലക്ഷണങ്ങള്‍.
മഴ മാറി വെയില്‍ വന്നാല്‍ രോഗം കൂടുതല്‍ വ്യാപകമാകാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത് കാറ്റിലൂടെയും കറവക്കാരിലുടെയു രോഗം പടര്‍ന്നു പിടിക്കാന്‍ ഇടയാകുന്നതെന്നും വിദഗ്ദ്ധര്‍ പറയുന്നു.1999 കാലഘട്ടത്തില്‍ രോഗം പടര്‍ന്നു പിടിച്ചപ്പോള്‍ അനേകം കന്നു കാലികള്‍ക്കാണ് ജീവഹാനി സംഭവിച്ചത്.
പ്രതിരോധ കുത്തിവെയ്പു നടത്തുന്നുണ്ടെങ്കിലും രോഗം വ്യാപിക്കുന്നത് ക്ഷീരകര്‍ഷകരില്‍ ഭീതിയുണര്‍ത്തുകയാണ്. രോഗം പടരുന്നതു തടയാനും രോഗബാധയുള്ളവയ്ക്ക് ഫലപ്രദമായ ചികിത്സ. നല്‍കാനും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് 'അടിയന്തര നടപടി ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."