കേരളം ഭയാശങ്കയോടെ നാളുകള്‍ നീക്കുന്നു: കെ.സി ജോസഫ്
പയ്യന്നൂര്‍: കേരളത്തിലെ സമീപകാല സംഭവങ്ങള്‍ ഭയത്തിന്റെയും ആശങ്കയുടേതുമായിരിക്കുകയാണെന്ന് കെ.സി ജോസഫ് എം.എല്‍.എ പറഞ്ഞു. കെ.പി നൂറുദ്ദീന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വി. ചന്ദ്രശേഖരന്‍ വൈദ്യര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രവും കേരളവും ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തങ്ങളുടെ ഇംഗിതം നടപ്പാക്കാന്‍ ശബരിമലയെ പോലുള്ള ക്ഷേത്രത്തെയും വിശ്വാസികളെയും തെറ്റിദ്ധരിപ്പിക്കുകയാണ്. കോണ്‍ഗ്രസ് സാമുദായ പരിഷ്‌കരണങ്ങള്‍ക്ക് വേണ്ടി നടത്തിയ സമരത്തിന്റെ നായകരാവാന്‍ ഇടതുപക്ഷം പ്രചാരണം നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി. നാരായണന്‍ നായര്‍ അധ്യക്ഷനായി. പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ്, എം.കെ രാജന്‍, വി. കൃഷ്ണന്‍, വി.എന്‍ എരിപുരം, എ.പി നാരായണന്‍, കെ. ബ്രിജേഷ് കുമാര്‍, അഡ്വ. ഡി.കെ ഗോപിനാഥ്, കെ.കെ ഫല്‍ഗുനന്‍, കെ. ജയരാജന്‍, ഇ.കെ പൊതുവാള്‍, എ.വി ഗോവിന്ദന്‍ അടിയോടി, പി.വി സുരേന്ദ്രന്‍, കെ.എം ശ്രീധരന്‍, എം. പ്രദീപ്കുമാര്‍, കെ.എം വിജയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."