നിതീഷ്‌കുമാറിനെ പോലുള്ള അവസരവാദികള്‍ മതനിരപേക്ഷതയ്ക്ക് വെല്ലുവിളി: ഫിറോസ്ഖാന്‍
കോഴിക്കോട്: മതേതരത്വത്തിന്റെ പേരില്‍ വോട്ടു വാങ്ങുകയും എന്നാല്‍ സ്വാര്‍ഥ ലാഭത്തിനുവേണ്ടി അവസരം കിട്ടുമ്പോഴെല്ലാം മതേതരത്വം ഉപേക്ഷിച്ച് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുകയും ചെയ്യുന്ന നീതീഷ്‌കുമാറിനെ പോലെയുള്ളവരാണ് രാജ്യത്തിന്റെ മതനിരപേക്ഷയ്ക്ക് പ്രധാന വെല്ലുവിളിയെന്ന് എന്‍.എസ്.യു ദേശീയ പ്രസിഡന്റ് ഫിറോസ്ഖാന്‍. 'ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ക്യാംപസിലും രാജ്യത്തും' എന്ന മുദ്രാവാക്യവുമായി കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'സ്വാതന്ത്ര്യ സംരക്ഷണ സദസ് ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പശുവിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെയും ദലിതരെയും കൊന്നൊടുക്കുകയാണ്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെ രാജ്യത്തെ യുവാക്കളെ വഞ്ചിച്ചിരിക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ യുവാക്കളെയും വിദ്യാര്‍ഥികളെയും വഞ്ചിക്കുന്ന സമീപനമാണ് ഇടതുസര്‍ക്കാറിന്റേത്. സ്വാശ്രയ കോളജുകളുടെ മറവില്‍ സര്‍ക്കാര്‍ ഫീസ് കൊള്ള നടത്തുകയാണന്നും ഫിറോസ് ഖാന്‍ ആരോപിച്ചു. ഒരു ഭാഗത്ത് കമ്മ്യൂണല്‍ ഫാസിസമാണെങ്കില്‍ മറുഭാഗത്ത് കമ്മ്യൂണിസ്റ്റ് ഫാസിസമാണ്. രണ്ടിനെതിരേയും ജനാധിപത്യ മാര്‍ഗത്തില്‍ പോരാടാന്‍ എന്‍.എസ്.യുവും കെ.എസ്. യുവും ബാധ്യസ്ഥരാണന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അധ്യക്ഷനായി. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ. സുധാകരന്‍, ഷാഫി പറമ്പില്‍ എം.എല്‍.എ സംസാരിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ പി.എം സുരേഷ്ബാബു, ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം അഡ്വ പി.എം നിയാസ്, എസ് ശരത്, പി.വി അബ്ദുള്‍ റഷീദ്, ശ്രാവണ്‍ റാവൂ, സിജിന്‍ ജോസഫ്, ജെ.എസ് അഖില്‍, വി എസ് ജോയ്, സ്‌നേഹ ആര്‍, വി.ടി നിഹാല്‍, വി.പി ദുല്‍ക്കിഫില്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."