നിയമനത്തിന്റെ പടിവാതില്‍ക്കല്‍ ആശങ്ക
ചെറുവത്തൂര്‍: നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നിയമന ശുപാര്‍ശ കിട്ടിയവരും ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചവരും ആശങ്കയില്‍. 2014ലാണ് പി.എസ്.സി എല്‍.പി, യു.പി അധ്യാപക നിയമനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചത്.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള കെ ടെറ്റ് യോഗ്യത വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ചില ഉദ്യോഗാര്‍ഥികള്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇടക്കാല വിധിയെ തുടര്‍ന്ന് ഒരു ഘട്ടത്തില്‍ പരീക്ഷകള്‍ പ്രതിസന്ധിയിലായി. എന്നാല്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചതു പോലെ 2016 ഡിസംബര്‍, 2017 ജനുവരി മാസങ്ങളില്‍ പരീക്ഷ നടത്താന്‍ പി.എസ്.സിക്കു കഴിഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടക്കുന്നതിനാല്‍ അധ്യാപക നിയമനം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖം സംസ്ഥാന ഓഫിസില്‍ ഉള്‍പ്പെടെ നടത്തി അതിവേഗം പൂര്‍ത്തിയാക്കി. ഇതിനിടയിലാണ് നിയമന നടപടികള്‍ നിര്‍ത്തിവച്ച പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. പ്രായപരിധിയെ അടിസ്ഥാനമാക്കി അവസാന അവസരത്തില്‍ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച നിരവധി പേരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."