ഫാത്തിമ ലത്തീഫ്: വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് എന്‍.കെ പ്രേമചന്ദ്രനും കനിമൊഴിയും
ന്യൂഡല്‍ഹി: ഐ.ഐ.ടി മദ്രാസ് വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണ വിഷയം ചര്‍ച്ച ചെയ്യാന്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ ഓം ബിര്‍ല അനുവദിച്ചില്ല. എന്‍.കെ പ്രേമചന്ദ്രന്‍, കനിമൊഴി, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ എം.പിമാരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്.
എന്നാല്‍ ശൂന്യവേളയില്‍ ഈ വിഷയം ഉന്നയിക്കാന്‍ അനുമതി നല്‍കി. തുടര്‍ന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ ക്ഷണിക്കുകയും ചെയ്തു. ഫാത്തിമയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള എം.പി കനിമൊഴിക്കും വിഷയം ഉന്നയിക്കാന്‍ അവസരം നല്‍കി. ഈ വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് കനിമൊഴിയും ആവശ്യപ്പെട്ടു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 52 പേര്‍ ആത്മഹത്യ ചെയ്തുവെന്നും 71 പീഡനങ്ങള്‍ നടന്നുവെന്നും കനിമൊഴി ചൂണ്ടിക്കാണിച്ചു.
ഉന്നതലതല അന്വേഷണം തുടങ്ങിയെന്നും റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും മാനവ വിഭശേഷി വികസന മന്ത്രി രമേശ് പൊക്രിയാല്‍ മറുപടി പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മന്ത്രിയുടെ മറുപടിയില്‍ തൃപ്തരല്ലെന്ന് പറഞ്ഞ് ചില പ്രതിപക്ഷ എം.പിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."