ആലപ്പുഴ ബൈപ്പാസ് നിര്‍മാണം മന്ദഗതിയിലാകുന്നത് ആശങ്കാജനകം: കെ.സി വേണുഗോപാല്‍ എം.പി
ആലപ്പുഴ: ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നത് ആശങ്കാജനകമാണെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലം എം.പി സന്ദര്‍ശിച്ചു. നിര്‍മ്മാണപ്രവൃത്തികള്‍ക്കായി നിയോഗിച്ചിരിക്കുന്ന തൊഴിലാളികളുടെ എണ്ണം വളരെ കുറവാണ്. ആഴ്ചതോറുമുളള അവലോകന സമിതികള്‍ കൂടാന്‍ തയ്യാറാകത്തതാണ് ഈ സ്ഥിതിയ്ക്ക് കാരണമെന്ന് എം.പി പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ ഈ സമിതിയുടെ ഘടന മാറ്റിയെങ്കിലും ഇതുവരേയും വിളിച്ചു കൂട്ടാന്‍ തയ്യാറായിട്ടില്ല. ഈ നിലയിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ 2017 സെപ്തംബറില്‍ ഉദ്ഘാടനം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാവാതെ വരുമെന്നും എം.പി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അടിയന്തിരമായി ഉന്നതതല യോഗം വിളിച്ച് ബൈപ്പാസ് നിര്‍മാണ പുരോഗതി വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിയ്ക്ക് കത്തയച്ചതായും എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."