HOME
DETAILS
MAL
കോംഗോയില്‍ വിമാനം തകര്‍ന്ന് 25 മരണം
backup
November 25 2019 | 05:11 AM
ഗോമ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ജനസാന്ദ്രമായ ഗോമ നഗരത്തില്‍ ചെറുവിമാനം തകര്‍ന്നുവീണ് 25 മരണം. 25 മൃതദേഹം കണ്ടെടുത്തതായും മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നും ഗോമയിലെ രക്ഷാപ്രവര്‍ത്തന കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് മകുന്‍ഡി പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന 17 യാത്രികരില്‍ ആരും തന്നെ രക്ഷപ്പെട്ടിട്ടില്ലെന്ന് ഗോമ വിമാനത്താവള ഓഫിസര്‍ റിച്ചാര്‍ഡ് മന്‍ഗൊലോപ അറിയിച്ചു. മരിച്ചവരില്‍ നഗരവാസികളും ഉള്‍പ്പെടുന്നു. രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അപകടം.
ബിസി ബീ കമ്പനിയുടെ ചെറുവിമാനമായ ഡോര്‍നിയര്‍-228 ആണ് പറന്നുയര്‍ന്ന ഉടനെ തകര്‍ന്നുവീണത്. സാങ്കേതിക കാരണത്താലാണ് ദുരന്തമുണ്ടായതെന്ന് വിമാനക്കമ്പനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."