HOME
DETAILS

മാപ്‌സ് ദമാം മാവൂരോത്സവം'19 സമാപിച്ചു

  
backup
November 25 2019 | 15:11 PM

%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%a6%e0%b4%ae%e0%b4%be%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b5%e0%b5%82%e0%b4%b0%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82
 ദമാം: കിഴക്കൻ പ്രവശ്യയിലെ മാവൂരിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ  മാവൂർ ഏരിയ പ്രവാസി സംഘം (മാപ്‌സ് ദമാം ) അഞ്ചാം വാർഷികം- മാവൂരോത്സവം - 2019 ആഘോഷിച്ചു. അൽ നുസൈഫ്‌ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് രണ്ടു മണിക്ക് തുടങ്ങിയ പരിപാടികൾ രാത്രി 12 മണി വരെ നീണ്ടുനിന്നു. ഉച്ചക്ക് ശേഷം നടന്ന പായസ മത്സരം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായിരുന്നു. ആയിഷ ഷഹീൻ ഒന്നാം സ്ഥാനവും, അമൃത ശ്രീലാൽ രണ്ടാം സ്ഥാനവും .സജിനി അഫ്താബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.     
          കവിയും സാംസകാരിക പ്രവർത്തകനുമായ ബാപ്പു തേഞ്ഞിപ്പലം, സഹീറ അസ്‌ലം,  മുഹമ്മദ്‌ കുട്ടി മാവൂർ, മുഹമ്മദ്‌ കോയ ജുബാറ, എന്നിവരായിരുന്നു വിധി കർത്താക്കൾ. പിന്നണി ഗായകൻ വിൽസ്വരാജ് നയിച്ച  മെലഡി രാവിൽ ഗാനമേളയിൽ  പ്രവിശ്യയിലെ പ്രമുഖ ഗായകരായ മാനസ മേനോൻ, കരീം മൂവ്വാറ്റുപുഴ, യൂനുസ് കണ്ണൂർ, മനാർ ഫാംക്കോ, ജിൻഷാ ഹരിദാസ്,  ടൈസ ടോണി  എന്നിവരും, പ്രമുഖ അറബിക് സിംഗർ അബ്ദുള്ള ഹമദ് അൽ ഹുവൈമലും പങ്കെടുത്തു.   
      സാംസ്കാരിക സമ്മേളനം പ്രോഗ്രാം കമ്മറ്റി ചെയർമാൻ സലീം ജുബാറയുടെ അധ്യക്ഷതയിൽ അൽമുന സ്കൂൾ ഓഫ് ഗ്രൂപ്പ് ഡയക്ടർ ഡോ: ടി പി മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. ഒഐസിസി ദമാം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് പിഎം നജീബ്, ഈസ്റ്റേൺ പ്രൊവിൻസ് കെഎംസിസി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, നവോദയ വെൽഫെയർ വിഭാഗം കൺവീനർ നൗഷാദ് അകോലാത്ത്, എന്നിവർ സംസാരിച്ചു. പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവർത്തകരായ നാസ് വക്കം, ജാഫർ കൊണ്ടോട്ടി, ജാജും സാലം, എന്നിവരെ ചടങ്ങിൽ ആദരിച്ചു. 
      ഈ വർഷത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത മാപ്‌സ് പ്രവർത്തകന്മാർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഫ്രാങ്കോ ജോസ്, ബാപ്പു തേഞ്ഞിപ്പലം, മുജീബ് കളത്തിൽ, തോമസ് മാത്യു മാമൂടാൻ, മുഹമ്മദ്‌ മാസ്റ്റർ വളപ്പിൽ, മുഹമ്മദ്‌ കുട്ടി മാവൂർ സംബന്ധിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ സഹൽ സലീം സ്വാഗതവും ട്രഷറർ ദീപക് ചെറൂപ്പ നന്ദിയും പറഞ്ഞു.
ദമാം ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളായ കലാകാരികളുടെയും മാപ്സിലെ കൊച്ചു കുട്ടികളുടെയും നൃത്തനിർത്ത്യങ്ങളും ഒപ്പനയും പരിപാടിയുടെ മാറ്റ് കൂട്ടി. ജിൻഷാ ഹരിദാസ് അവധാരികയായിരുന്നു .         
     പരിപാടിയുടെ ഭാഗമായി നടത്തിയ ഗിഫ്റ്റ് കൂപ്പൺ നറുക്കെടുപ്പിൽ സതീശൻ നാരിയ ഒന്നാം സ്ഥാനവും, ദാവൂദ് ദമാം രണ്ടാം സ്ഥാനവും  ഖമറുന്നീസ ഖോബാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago