ജീവിതം സേവനത്തിനായി സമര്‍പ്പിച്ച നിസാര്‍ സേട്ട് മണ്ണാര്‍ക്കാടെത്തി
മണ്ണാര്‍ക്കാട്: തന്റെ ജീവിതം തന്നെ സേവനത്തിനായി സമര്‍പ്പിച്ച നിസാര്‍സേട്ട് മണ്ണാര്‍ക്കാടെത്തി. തനിക്കു കിട്ടിയ അറിവ് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കാനാണ് കോഴിക്കോട് സ്വദേശിയായ ഇദ്ദേഹം നാടും നഗരിയും താണ്ടി നഗരത്തില്‍ എത്തിയത്. ട്രോമാകെയര്‍ വാളണ്ടിയര്‍ കൂടിയാണ് ഇദ്ദേഹം. ട്രോമാകെയര്‍ പരിശീലനത്തിലൂടെ തനിക്കു ലഭിച്ച അറിവുകളും വിജ്ഞാനവും മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകും വിധം ബോധവല്‍ക്കരണ ക്ലാസ്സിലൂടെ പകര്‍ത്തു നില്‍ക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇദ്ദേഹം നാടുകള്‍ തോറും സഞ്ചരിച്ച് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ഇന്നലെ വൈകിട്ട് മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളും യാത്രക്കാരും വീക്ഷിക്കാന്‍ സ്ഥല ത്തെത്തിയിരുന്നു. തനിക്ക് കിട്ടിയ അറിവിനെ മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിയാണ് തന്റെ ഊര്‍ജ്ജമെന്നും ലോക സൃഷ്ടാവിന്റെ കരുണ പ്രതീക്ഷിച്ചു മാത്രമാണ് തന്റെ സേവനമെന്നും മറ്റൊരു നേട്ടവും താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. റോഡരികില്‍ കഴിയുന്ന അനാഥര്‍ക്ക് വേണ്ടി ഒട്ടേറെ സഹായങ്ങളും ഇദ്ദേഹം ചെയ്തുവരുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുന്നവരെ കണ്ടെത്തി ശുചി യാക്കുകയും ഇദ്ദേഹം ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നാണ് ഇദ്ദേഹം മണ്ണാര്‍ക്കാട് എത്തിയത്. ഇവിടെ നിന്നും അട്ടപ്പാടിയിലേക്കും തുടര്‍ന്ന് ജില്ലകള്‍ തോറും ക്ലാസുകള്‍ സംഘടിപ്പിച്ച് തിരുവനന്തപുരം വരെ സഞ്ചരിക്കുക എന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."