HOME
DETAILS

സംസ്ഥാന സ്‌കൂള്‍ കായികോത്സവം 2017 :1001 അംഗ സംഘാടക സമിതി രൂപീകരിച്ചു

  
backup
July 31 2017 | 20:07 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8b-6

പാലാ: പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ വെച്ച് നടത്തുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കായുള്ള സംഘാടകസമിതി രൂപീകരിച്ചു.
1001 പേര്‍ അംഗങ്ങളായുള്ള സംഘാടക സമിതിയ്ക്കും വിവിധ ഉപസമിതികള്‍ക്കുംസ്വാഗതസംഘം യോഗം രൂപം നല്‍കി. പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗതസംഘം ജനറല്‍ബോഡി യോഗത്തില്‍ ജോസ് കെ. മാണി എം.പി. അധ്യക്ഷനായി. യോഗം കെ.എം. മാണി എം.എല്‍.എ.ഉദ്ഘാടനം ചെയ്തു.
പി.സി. ജോര്‍ജ് എം.എല്‍.എ., മോന്‍സ് ജോസഫ് എം.എല്‍.എ., നഗരസഭ ചെയര്‍പേഴ്‌സണ്‍ലീനാ സണ്ണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ ഐ.എ.എസ്., മേരി സെബാസ്റ്റ്യന്‍, ജോര്‍ജ്ജ് നടയത്ത്, ജിമ്മി കെ. ജോസ്, ഡോ. ചാക്കോ ജോസഫ്,കെ.വി. ഫ്രാന്‍സിസ്, തോമസ് മാത്യു, ബൈജു കൊല്ലംപറമ്പില്‍, പെണ്ണമ്മ ജോസഫ്, ബെറ്റി റോയി എന്നിവര്‍പ്രസംഗി ച്ചു. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, സഹകരണസംഘം ഭാരവാഹികള്‍, വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികള്‍,കായിക സംഘടനാ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനായി കെ.എം മാണി എം.എല്‍.എ.യെയും ഉപാധ്യക്ഷന്മാരായി ജോയി എബ്രാഹം എം.പി, സുരേഷ് കുറുപ്പ് എം.എല്‍.എ. എന്നിവരെയും തെരഞ്ഞെടുത്തു.സ്വീകരണ കമ്മിറ്റി ചെയര്‍മാനായി ജോസ് കെ. മാണി എം.പിയേയും ഉപാധ്യക്ഷന്മാരായി മേരിസെബാസ്റ്റ്യന്‍, ജോര്‍ജ്ജ് നടയത്ത് എന്നിവരെയും തെരഞ്ഞെടുത്തു. നഗരസഭാധ്യക്ഷ ലീന സണ്ണി (പബ്ലിസിറ്റി), നാരായണന്‍ നായര്‍(രജിസ്‌ട്രേഷന്‍), കുര്യാക്കോസ് പടവന്‍ (പ്രോഗ്രാം), റോയി ഫ്രാന്‍സിസ് (ഫുഡ്), തോമസ് ജോര്‍ജ്ജ്(ലോ&ഓര്‍ഡര്‍), റാണി ജോസ് (ട്രോഫി), മേരി ലൂക്കാ (ട്രാന്‍സ്‌പോര്‍ട്ട്), ലിസി സെബാസ്റ്റ്യന്‍(അക്കോമഡേഷന്‍), സണ്ണി മുനാട്ട് (ലൈറ്റ് & സൗണ്ട്), ഫിലിപ്പ് കുഴികുളം (ധനകാര്യം), റെനി ബിജോയ് (മെഡിക്കല്‍),
സഖറിയാസ് കുതിരവേലി (ഗ്രൗണ്ട്്്), ഡോ. റാണി ജോസഫ് (സുവനീര്‍), പെണ്ണമ്മ ജോസഫ് (സെറിമണി), അനിതരാജു (ഗ്രീന്‍ പ്രോട്ടോകോള്‍), ബീന ബേബി (സ്റ്റേജ്), ഷൈനി സന്തോഷ് (വെല്‍ഫെയര്‍), പളനിയാപിള്ള (ടെക്‌നിക്കല്‍)എന്നിവരെ വിവിധ ഉപസമിതി അധ്യക്ഷന്‍മാരായും  തിരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago