സ്കൂള്‍ കെട്ടിടം ശിലാസ്ഥാപനം ഇന്ന്
തിരൂര്‍: ഏഴൂര്‍ എം.ഡി.പി.എസ്.യു.പി സ്കൂളിന് അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ ബഹുനിലകെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ പത്തിന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നിര്‍വഹിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി മമ്മുട്ടി എം.എല്‍.എ അധ്യക്ഷനാകും.
നാട്ടുകാരുടെയും പൂര്വവിദ്യാര്ഥികളുടെയുംസഹകരണത്തോടെ മാനേജിങ് കമ്മിറ്റി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തില്‍ മൂന്ന് നിലകളിലായി 28 ക്ലാസ്മുറികള്, ഓഫിസ്, സ്റ്റാഫ്റൂം, കംപ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവയുമുണ്ടാകും. ശിലാസ്ഥാപനചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി കോയ, റഹീം മേച്ചേരി, കെ.പി അബ്ദുല്‍ഗഫൂര്‍, വി.വി കുഞ്ഞിബാവ, വി അബ്ദുല്‍ഗഫൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."