കര്‍ഷക റാലി വിജയിപ്പിക്കും: 500 ആളുകളെ പങ്കെടുപ്പിക്കുമെന്ന്
മണ്ണാര്‍ക്കാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരേ നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ക്വിറ്റ് ഇന്ത്യാ ദിനമായ ഓഗസ്റ്റ് ഒന്‍പതിന് നടത്തുന്ന കര്‍ഷക റാലിയില്‍ മണ്ണാര്‍ക്കാട്, കോങ്ങാട് നിയോജകമണ്ഡലങ്ങളില്‍ നിന്നും 500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ മണ്ണാര്‍ക്കാട് ചേര്‍ന്ന സ്വതന്ത്ര കര്‍ഷക സംഘം മണ്ണാര്‍ക്കാട്, കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ സംയുക്ത യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് എം. മമ്മദ് ഹാജി യോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദാലി ബുസ്താനിയുടെ അധ്യക്ഷനായി.
മണ്ഡലം ലീഗ് പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍, ജന.സെക്രട്ടറി ഫായിദ ബഷീര്‍, ഇ. കെ യൂസഫ് മാസ്റ്റര്‍, എം. കുഞ്ഞുമുഹമ്മദ്, പാറശ്ശേരി ഹസ്സന്, കുട്ടാട്ട് ഹംസ, ആലായന്‍ സൈനുദ്ധീന്‍, മുഹമ്മദ് കുട്ടി, അബ്ദു, അലി, ആലി മുഹമ്മദ്, മന്‍സൂര്‍ സംബന്ധിച്ചു. പി. മൊയ്തീന് സ്വാഗതവും പി. പി ഹംസ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."