നീലഗിരി സൈക്കിള്‍ റാലി ഒന്‍പത് മുതല്‍
ഗൂഡല്ലൂര്‍: റൈഡ് എ സൈക്കിള്‍ ഫൗണ്ടേഷന്റെ (ആര്‍.എസി-എഫ്) വാര്‍ഷിക പരിപാടിയായ ടൂര്‍ ഓഫ് നീലഗിരി സൈക്കിള്‍ റാലിയുടെ 11-ാമത് പതിപ്പ് ഈമാസം ഒന്‍പതിന് തുടക്കം കുറിക്കും. 16ന് അവസാനിക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്നു സംസ്ഥാനങ്ങളിലെ പശ്ചിമ ഘട്ട മലനിരകളിലൂടെ 950ലധികം കിലോമീറ്റര്‍ ദൂരം റൈഡര്‍മാര്‍ സൈക്കിള്‍ ചവിട്ടും.
ഈ വര്‍ഷത്തെ ടൂറില്‍ 110 സൈക്ലിസ്റ്റുകള്‍ പങ്കെടുക്കുന്നുണ്ട്. 13 രാജ്യങ്ങളില്‍ നിന്നുള്ള 29 വിദേശികളും ഇതില്‍ ഉള്‍പ്പെടും. മൊത്തം 17 വനിത റൈഡര്‍മാര്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ ആറു പേര്‍ വിദേശികളാണ്. മൈസൂരുവില്‍ ആരംഭിക്കുന്ന റാലി ഹാസന്‍, കുശാല്‍നഗര്‍, സുല്‍ത്താന്‍ ബത്തേരി, ഊട്ടി, കല്‍പ്പറ്റ എിവിടങ്ങളിലൂടെ സഞ്ചരിച്ച് മൈസൂരുവില്‍ തന്നെ തിരിച്ചെത്തും. നാലാം ദിവസം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഊട്ടിയിലേക്കുള്ള യാത്രയില്‍ റൈഡര്‍മാര്‍ കല്ലട്ടി ചുരം ചവിട്ടിക്കയറും.
ലോകത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള സൈക്കിള്‍ കയറ്റങ്ങളിലൊന്നാണിത്. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന സൈക്ലിങ് ടൂര്‍ മലനിരകളിലൂടെയും കാപ്പി, തേയില പ്ലാന്റേഷനിലൂടെയുമാണ് പ്രയാണം നടത്തുക. സൈക്കിളിലൂടെ പ്രകൃതിയെ അനുഭവിക്കുക എന്ന നീലഗിരി ടൂറിന്റെ സന്ദേശം തന്നെയാണ് ഇത്തവണയും ആവര്‍ത്തിക്കുന്നതെന്ന് ആര്‍.എസി-എഫ് സഹസ്ഥാപകന്‍ ദീപക് മജിപട്ടീല്‍ പറഞ്ഞു.
ഇത്തവണ ഏഴു പേര്‍ ഡെന്‍മാര്‍ക്കില്‍ നിന്നും നാലു പേര്‍ യു.എസില്‍നിന്നും, മൂന്നു പേര്‍ വീതം ഓസ്‌ട്രേലിയ, ജര്‍മനി, യു.കെ എന്നിവിടങ്ങളില്‍ നിന്നും ബെല്‍ജിയം, കാനഡ എന്നിവിടങ്ങളില്‍ നിന്നും രണ്ടു പേര്‍ വീതവും ഓസ്ട്രിയ, ഗ്രീസ്, മലേഷ്യ, ഫിലിപ്പൈന്‍സ്, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരുമാണ് പങ്കെടുക്കുന്നത്. നിലവിലെ ഇന്ത്യാ എം.ടി.ബി ചാംപ്യന്‍ കിരണ്‍ കുമാര്‍ രാജു, മുന്‍ റോഡ് ചാംപ്യന്‍ നവീന്‍ ജോണ്‍, 1984ലെ റോഡ് സൈക്ലിങ് ഒളിംപിക് ഗോള്‍ഡ് മെഡല്‍ ജേതാവ് അലക്‌സി ഗ്രെവാള്‍ തുടങ്ങിയവര്‍ ഇത്തവണത്തെ റൈഡില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."