ഡി.വൈ.എഫ്.ഐ ജില്ലാ പ്രചാരണ ജാഥക്ക് തുടക്കമായി
പേര്യ: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജില്ലാ കാല്‍നട പ്രചാരണ ജാഥക്ക് പേര്യയില്‍ തുടക്കമായി. നവലിബറല്‍ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക' എന്ന മുദ്രാവാക്യമുയര്‍ത്തി ഓഗസ്റ്റ് 15ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന യുവജന പ്രതിരോധത്തിന്റെ പ്രചരണാര്‍ഥമാണ് പരിപാടി. പേര്യയില്‍ നടന്ന ചടങ്ങില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ റഫീഖ് ക്യാപ്റ്റനും ജില്ലാ പ്രസിഡന്റ് കെ.പി ഷിജു വൈസ് ക്യാപ്റ്റനും കെ. മുഹമ്മദലി മാനേജറുമായ ജാഥ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കാല്‍നടയായി സഞ്ചരിച്ച് ഓഗസ്റ്റ് ഒന്‍പതിന് മീനങ്ങാടിയില്‍ സമാപിക്കും.
ഉദ്ഘാടന യോഗത്തില്‍ ടി.കെ അയ്യപ്പന് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ കെ റഫീഖ്, വൈസ് ക്യാപ്റ്റന്‍ കെ.പി ഷിജു, കെ.എം വര്‍ക്കി, സി.ജി പ്രതുഷ്, കെ.എം ഫ്രാന്‍സിസ്, അജിത് വര്‍ഗ്ഗീസ്, രഞ്ജിത്ത് മാനിയില്‍, കെ.ആര് ജിതിന്, വി.ആര് പ്രവീജ്, ബാബു ഷജില്‍കുമാര്‍, എം.എസ് സുരേഷ്്, എ സാബിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ന് തലപ്പുഴ, കണിയാരം, മാനന്തവാടി, ചെറ്റപ്പാലം എന്നിവിടങ്ങളിളെ പര്യടനത്തിന് ശേഷം കാട്ടിക്കുളത്ത് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."