ചുറ്റുപാടുകളും സാഹചര്യങ്ങളുമാണ് വിദ്യാര്‍ഥികളുടെ ലക്ഷ്യം നിര്‍ണയിക്കുന്നത്: മന്ത്രി ജലീല്‍
കോഴിക്കോട്: ചുറ്റുപാടുകളും സാഹചര്യങ്ങളുമാണ് വിദ്യാര്‍ഥികളുടെ ലക്ഷ്യം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍.
സുപ്രഭാതവും ഭരദ്വാജ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് സംഘടിപ്പിച്ച അക്കാദമിക് കരിയര്‍ എക്സലന്‍സ് പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കുട്ടികള്‍ക്കും ലക്ഷ്യത്തിലെത്താന്‍ സാധിക്കാത്തത് പഠനകാലത്ത് വ്യക്തമായ കാഴ്ചപ്പാടോ ലക്ഷ്യബോധമോ ഉണ്ടാവാത്തതിനാലാണ്.
അഭിരുചിക്കനുസിച്ച് കുട്ടികളെ പരിപോഷിപ്പിക്കാന്‍ ശ്രമിക്കണം. ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്താന്‍ സാധിച്ചവര്‍ക്ക് മാത്രമാണ് ലോകത്ത് വിജയം ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേളാരി വെളിമുക്ക് ക്രസന്റ് ബോര്‍ഡിങ് സ്കൂളില്‍ നടന്ന ചടങ്ങില്‍ പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷനായി.
ഭരദ്വാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് മെന്റര്‍ മുഹമ്മദ് അഷ്റഫ് ആനത്താന്‍ ഉപഹാര സമര്‍പ്പണം നടത്തി. പി.മാമുക്കോയ ഹാജി, യു.ഷാഫി ഹാജി, കെ.കെ.എസ് തങ്ങള്‍, പി.അബ്ദുറഹിമാന് മാസ്റ്റര്‍, എം.ടി സദഖത്തുല്ല ഫൈസി, പി.അന്‍വര്‍ സാദത്ത്, എന്‍.വി മുസ്തഫ സംസാരിച്ചു. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ സ്വാഗതവും ക്രസന്റ് ബോര്‍ഡിങ് സ്കൂള്‍ മാനേജര്‍ ഹാജി പി.കെ മുഹമ്മദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."