HOME
DETAILS
MAL
മതത്തെ രാഷ്ട്രീയമായി വര്‍ഗീകരിച്ച് സംഘടനാ പ്രവര്‍ത്തനം നടത്തുന്നു: സുനില്‍ പി. ഇളയിടം
backup
December 08 2018 | 05:12 AM
കോഴിക്കോട്: ശബരിമലയുമായി ബന്ധപ്പെട്ട സമരങ്ങള്‍ മൗലികമായ വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം.
കോഴിക്കോട് സാംസ്‌കാരിക വേദിയും കേളുഏട്ടന്‍ പഠനഗവേഷണകേന്ദ്രവും സംഘടിപ്പിച്ച 'വിശ്വാസവും രാഷ്ട്രീയവും' വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഒരുവിലക്കും ആരും കല്‍പിച്ചിട്ടില്ല.
മതത്തെ ആചാരമായി മാത്രം കാണുന്നതു കൊണ്ടാണ് നാമജപ യാത്രകളടക്കം നടക്കുന്നത്. മതവര്‍ഗീയതയുടെ ആക്രോശത്തിനു സാഹോദര്യത്തെ തകര്‍ക്കാനാവില്ല. മതത്തെ രാഷ്ട്രീയമായി വര്‍ഗീകരിച്ച് സംഘടനാ പ്രവര്‍ത്തങ്ങള്‍ക്കായി ഉപയോഗിക്കുകകയാണ്.
വിശ്വാസത്തിന്റെ വിപുലീകരണമാണ് കോടതിവിധിയിലൂടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു. കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയരക്ടര്‍ കെ.ടി കുഞ്ഞികണ്ണന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."