കോവിലകത്തുംപാടത്ത് ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരുക്ക്
തൃശൂര്‍:കോവിലകത്തുംപാടത്ത് ബസ്സ് കണ്ടെയ്നര്‍ ലോറിയുടെ പിന്നിലിടിച്ച് ബസ്സ് യാത്രക്കാരായ ഇരുപത് പേര്‍ക്ക് പരുക്ക്. ഇതില്‍ പതിനാലു പേരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. വെളുത്തൂര്‍ സ്വദേശികളായ മൃദുല്‍ കൃഷ്ണ (5), മീനാക്ഷി (71), കൊഴുക്കുള്ളി സ്വേദേശികളായ ബിജു (30), അഹല്യ (4), കൊടകര സ്വദേശി അനില്‍കുമാര്‍ (31), മുപ്ലിയം സ്വദേശികളായ രാജി (28), സഞ്ചയ് കുമാര്‍ (40), പട്ടാമ്പി സ്വദേശിയായ ഫസില മൊയ്തീന് (16), എറണാകുളം സ്വദേശി ലളിത (48), കോടാലി സ്വേദേശി ജയന് (55), വിയ്യുര്‍ സ്വദേശി അമ്മിണി (74), ചിയ്യാരം സ്വദേശി ഗീത (50), മോതിരക്കണ്ണി സ്വദേശി വാണി റോയ് (42), എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ട് നാലോടെ നടന്ന സംഭവത്തില്‍ കണ്ടെയ്നര്‍ ലോറി പെട്ടന്ന് ബ്രേക്കിട്ടതാണ് അപകടത്തിനിടയാക്കിയത്. തൃശൂര്‍- മെഡിക്കല്‍ കോളജ് റൂട്ടിലോടുന്ന 'അരുവേലിക്കല്‍' ബസാണ് അപകടത്തില്‍ പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."