നഷ്ടപ്പെട്ട പണവും രേഖകളും വിദേശമലയാളിക്ക് തിരിച്ചുനല്‍കി ആദിവാസി ഗൈഡ് മാതൃകയായി
കുമളി: തേക്കടി സന്ദര്‍ശിക്കാനെത്തിയ വിദേശ മലയാളിയുടെ നഷ്ടപ്പെട്ട പണവും രേഖകളും അടങ്ങിയ ബാഗ് തിരികെ നല്കി പെരിയാര്‍ കടുവാ സങ്കേതത്തിലെ ആദിവാസി ഗൈസ് മാതൃകയായി. പെരിയാര്‍ കടുവാ സങ്കേതത്തിലെ വാച്ചറും കുമളി പളിയക്കുടി ആദിവാസി കോളനിയിലെ കാണിക്കാരനുമായ അരുവിയുടെ സത്യസന്ധതയാണ് ഒരിക്കല്‍ കൂടി തേക്കടിയുടെ യശ്ശസ് ഉയര്‍ത്തിയത്.
യു.എ.ഇ പൗരത്വമുള്ള കോട്ടയം സ്വദേശിയായ ലെച്ചുവിന്റെ പേഴ്സാണ് കഴിഞ്ഞ ദിവസം തേക്കടി സന്ദര്‍ശനത്തിനിടെ നഷ്ടമായത്.
ഹമ്മര്‍ വാഹനവുമായാണ് ഇയാള്‍ കുടുംബ സമേതം തേക്കടിയില്‍ എത്തിയത്. പെരിയാര്‍ വന്യജീവി സങ്കേത സന്ദര്‍ശനത്തിനിടയിലാണ് ബാഗ് നഷ്ടപ്പെട്ടപ്പെട്ടത്. ലെച്ചുവും കുടുംബവും ബോട്ടിങ് കഴിഞ്ഞ് തിരികെയെത്തിയതിന് ശേഷമാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇക്കാര്യം ഇവര്‍ വനപാലകരെ അറിയിച്ചിരുന്നു. ഇതോടെ വനപാലകരും ഇവരോടൊപ്പം ഇവര്‍ സഞ്ചരിച്ച ബോട്ടിലും ലാന്റിങിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും ബാഗ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇന്നലെ രാവിലെ ജോലിയുടെ ഭാഗമായി ലാന്റിങിലെ കെ.ടി.ഡി.സിയുടെ അരണ്യനിവാസ് ഹോട്ടലിന് സമീപത്തു കൂടി നടന്നു വരുന്നതിനിടെ പെരിയാര്‍ കടുവാ സങ്കേതത്തിലെ വാച്ചറും കുമളി പളിയക്കുടി ആദിവാസി കോളനിയിലെ കാണിക്കാരനുമായ അരുവിയുടെ ശ്രദ്ധയില്‍ ബാഗ് പെട്ടു. പരിശോധനയില്‍ ബാഗിനുള്ളില്‍ വിദേശ കറന്‍സികളും വാഹനത്തിന്റേത് ഉള്‍പ്പെടെയുള്ള രേഖകളും കണ്ടതോടെ ഇവ പെരിയാര്‍ കടുവാ സങ്കേതം തേക്കടി റേഞ്ച് ഓഫിസര്‍ എന്‍.പി സജീവനെ ഏല്‍പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."