ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം: പൊറുതിമുട്ടി ജനം
മേലുകാവ്: ഇരുട്ടിന്റെ മറവില്‍ മായാപുരി പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ഇത്തരക്കാരുടെ പരസ്യമദ്യപാനവും പതിവാകുന്നതായി പരാതി.
സന്ധ്യമയങ്ങിയാല്‍ യുവാക്കളടക്കമുള്ളവര്‍ സംഘമായി എത്തി നടത്തുന്ന പരസ്യ മദ്യപാനവും അഴിഞ്ഞാട്ടവുമാണ് നാട്ടുകാര്‍ക്ക് തലവേദനയാകുന്നത്.
സമീപത്തുള്ള പെട്ടിക്കട കേന്ദ്രീകരിച്ചു ഒത്തുചേരുന്ന സംഘം ഇരുട്ടാകുന്നതോടെ പൊതുവഴി കൈയടക്കുക പതിവാണ്. അനധികൃതമായി മദ്യവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഈ കട കേന്ദ്രീകരിച്ച് വില്‍ക്കുന്നുണ്ടെന്നും ഇതാകാം ചെറുപ്പക്കാരെയും മറ്റും ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
വില്‍പ്പനക്കായി കൊണ്ടുവരുന്ന മദ്യവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കടക്കാരന് സമീപത്തുള്ള പൊന്തക്കാട്ടിലും ആളൊഴിഞ്ഞ പുരയിടത്തിലും ഒളിപ്പിച്ചു വയ്ക്കുകയും ആവശ്യാനുസരണം വിതരണം ചെയ്യുകയുമാണ് പതിവ്.
നിരവധി തവണ പൊലിസില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കടയില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. വഴിയോരത്ത് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പെട്ടിക്കടയോട് ചേര്‍ന്ന് ഇരിക്കാനായി പ്ലാസ്റ്റിക് കെട്ടിമറച്ച ഷെഡും കടയുടമ നിര്‍മിച്ചിട്ടുണ്ട്. ഇവിടെയിരുന്നു മദ്യപിക്കുന്നവര്‍ പിന്നീട് നിരത്തുകള്‍ കീഴടക്കി ആഴിഞ്ഞാടുകയാണ്.
യുവാക്കളുടെ കൂക്കുവിളികളും അസഭ്യവര്‍ഷവും സ്ത്രീകളും കുട്ടികളുമടക്കമുള്ള സമീപവാസികള്‍ക്ക് ഏറെ തലവേദനയാണ്.
ദൂരെ സ്ഥലങ്ങളില്‍ ജോലി കഴിഞ്ഞെത്തുന്ന സ്ത്രീകളടക്കമുള്ള വഴിയാത്രക്കാര്‍ രാത്രികാലങ്ങളില്‍ ഭീതിയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
നാട്ടുകാരുടെ സൈ്വര്യ ജീവിതം നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാനും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പെട്ടിക്കട നീക്കം ചെയ്യാനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."