HOME
DETAILS

പുതിയ റേഷന്‍ കാര്‍ഡുകള്‍ നാലുമാസത്തിനകം വിതരണം ചെയ്യും: ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി

  
backup
August 09 2016 | 18:08 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d


ദ്വാരക: തെറ്റുകളും കുറവുകളും പരിഹരിച്ച് കൊണ്ടുള്ള പുതിയ റേഷന്‍ കാര്‍ഡുകള്‍ നാലു മാസത്തിനകം വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. എടവകയില്‍ സപ്ലൈക്കോ മാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റേഷന്‍ കാര്‍ഡ് വിതരണം ഇപ്പോള്‍ തന്നെ വളരെയധികം വൈകിയിരിക്കുകയാണ്. പുതിയ ഡാറ്റകള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നിരവധി തെറ്റുകള്‍ കടന്ന് കൂടിയിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച് തെറ്റുകളും കുറവുകളുമെല്ലാം പരിഹരിച്ചായിരിക്കും പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുക.
അടുത്ത ഘട്ടമെന്ന നിലയില്‍ ഇ-റേഷനിങ് സമ്പ്രദായം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കടകളിലെത്തുന്ന ഉപഭോക്താവിന്റെ മുഴുവന്‍ വിവരങ്ങളും സമ്പ്രദായത്തിലൂടെ ലഭ്യമാക്കും. ഇതിനാല്‍ തന്നെ ഉപഭോക്താവിന് ലഭിക്കേണ്ട മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കും.
വില കയറ്റത്തിന് കാരണക്കാരാകുന്ന ഇടനിലക്കാരെയും കൊള്ളലാഭം കൊയ്യുന്നവര്‍ക്കെതിരേയും കര്‍ശന നടപടികള്‍ സ്വീകരിക്കും. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ആദ്യവില്‍പ്പന നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍, സപ്ലൈക്കോ ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍, നജ്മുദ്ദിന്‍ മൂടമ്പത്ത്, ആമിന അവറാന്‍, ജില്‍സന്‍ തൂപ്പുംകര, ആഷമേ ജോണ്‍, ഫാത്തിമ ബിഗം, എം.പി വത്സന്‍, ബിന്ദു ജോണ്‍, കെ.ആര്‍ ജയപ്രകാശ് സംസാരിച്ചു.

ഈമാസം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്ലാമബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  16 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  16 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  16 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  16 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  16 days ago
No Image

ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു.

oman
  •  16 days ago
No Image

ആലപ്പുഴയിൽ വീട്ടമ്മയക്ക് കോടാലി കൊണ്ട് വെട്ടേറ്റു; പ്രതി പിടിയിൽ

Kerala
  •  16 days ago
No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  16 days ago
No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  16 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  16 days ago