ഓണം-ബക്രീദ് ഖാദി മേളയ്ക്ക് തുടക്കമായി
കൊല്ലം: ഖാദി വസ്ത്രങ്ങളും വൈവിധ്യമാര്‍ന്ന ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഓണം ബക്രീദ് ഖാദി മേളയ്ക്ക് തുടക്കമായി.
കൊല്ലം കര്‍ബല ജംഗ്ഷനിലെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസ് അങ്കണത്തില്‍ മേളയുടെ ജില്ലാതല ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു.
വിപണനത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിക്കുന്ന വൈവിധ്യവും ഗുണമേന്മയും ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ടാകണമെന്നും മന്ത്രി നിര്‍ദേശിച്ചു.
എം.നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. മേയര്‍ അഡ്വ.വി രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, കോര്പ്പറേഷന് കൗണ്‍സിലര്‍ റീനാ സെബാസ്റ്റ്യന്‍, ഖാദി ബോര്‍ഡ് മെമ്പര്‍ ടി.എല്‍ മാണി, ഖാദി വര്‍ക്കേഴ്സ് ഫെഡറേഷന് വൈസ് പ്രസിഡന്റ് കരിങ്ങന്നൂര്‍ മുരളി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."