ADVERTISEMENT
HOME
DETAILS

വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പണം തട്ടിയ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

ADVERTISEMENT
  
backup
August 05 2017 | 20:08 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8

ആറ്റിങ്ങല്‍: നഗരത്തിലെ വിവിധ കടകളില്‍ തട്ടിപ്പു നടത്തിയ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു. മുനിസിപ്പല്‍ ബസ് സ്റ്റാന്റിനുള്ളിലെ മൊബൈല്‍ കടയിലേയും നഗരത്തിലെ ഡ്രൈക്ലീനിങ് സ്ഥാപനത്തിലേയും ജീവനക്കാരെ കബളിപ്പിച്ച് പണം കവര്‍ന്ന കേസിലെ പ്രതിയെ ആറ്റിങ്ങല്‍ പൊലിസ് തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ കൊണ്ടുവന്നു. പത്തനംതിട്ട റാന്നി മല്ലപ്പള്ളി കീഴ്വായൂര്‍ സ്വദേശി രാജേഷ് ജോര്‍ജ്ജിനെയാണ് (41)തട്ടിപ്പു നടത്തിയ കടകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ മാസം 26ന് ആറ്റിങ്ങല്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റിനുള്ളിലെ ഷാജിയുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ കടയിലും ആറ്റിങ്ങല്‍ ടൗണിലെ ഡ്രൈക്ലീനിങ് കടയിലുമാണ്  വിശ്വസനീയമായ രീതിയില്‍ പെരുമാറി പണം തട്ടിയെടുത്ത് ഇയാള്‍ മുങ്ങിയത്. ഇത് ശ്രദ്ധയില്‍പെട്ട റാന്നി സ്റ്റേഷനിലെ പൊലിസുകാരനാണ് ആളെ തിരിച്ചറിഞ്ഞ് വിവരം ആറ്റിങ്ങല്‍ പൊലിസിന് കൈമാറിയത്. കൊല്ലം ജില്ലയിലെ പുനലൂരിലും പത്തനംതിട്ടയിലെ വിവിധ സ്ഥലങ്ങളിലും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതിന് മുന്‍പ് പിടിയിലായ രാജേഷ് ജോര്‍ജ്ജാണ് ആറ്റിങ്ങലില്‍ നിന്ന് പണം തട്ടിയെടുത്ത് മുങ്ങിയതെന്ന് അന്വേഷണത്തില്‍ മനസിലായി. അതോടെയാണ് ഇയാള്‍ പിടിയിലായത്.
തട്ടിപ്പു നടത്താന്‍ കട തിരഞ്ഞെടുത്തു കഴിഞ്ഞാല്‍  കട ഉടമയുടെ വിവരങ്ങള്‍ ആദ്യം തിരക്കി അറിയും. അതിനു ശേഷം ഉടമ ഇല്ലാത്ത സമയം കടയിലെത്തി ഉടമയുടെ അടുത്ത സുഹൃത്തെന്ന രീതിയില്‍  ഫോണില്‍ സംസാരിച്ച് ജീവനക്കാരുടെ വിശ്വാസ്യത നേടും. ഉടമ പറഞ്ഞിട്ടെന്നു ധരിപ്പിച്ച് പണം ജീവനക്കാരില്‍ നിന്നും തട്ടിയെടുക്കുകയാണ് ഇയാളുടെ രീതി. എല്ലാ തട്ടിപ്പും ഒരേ രീതിയിലാണ് നടത്തി വന്നിരുന്നതെന്ന് പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

മദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്‌രിവാളിന് ജാമ്യം, പുറത്തേക്ക് 

Kerala
  •  a month ago
No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  a month ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  a month ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  a month ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  a month ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  a month ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  a month ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  a month ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  a month ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  a month ago