HOME
DETAILS

എംബസി ഇടപെടല്‍; കുവൈത്തില്‍ പ്രവാസി സംഘടനകളുടെ സംയുക്ത പ്രതിഷേധ സമ്മേളനം റദ്ദാക്കി

  
backup
December 26, 2019 | 5:15 PM

%e0%b4%8e%e0%b4%82%e0%b4%ac%e0%b4%b8%e0%b4%bf-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b5%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

നേരത്തെ അനുമതി ലഭിച്ചിരുന്ന പരിപാടി വ്യാഴാഴ്ച ഉച്ചയോടെ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു

കുവൈത്ത് സിറ്റി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാളി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കുവൈത്തില്‍ നടത്താനിരുന്ന പ്രതിഷേധ സമ്മേളനം അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു.

കുവൈത്തിലെ വിവിധ പ്രവാസി സംഘടനകള്‍ ഉള്‍പ്പെട്ട പൗരത്വ ഭേദഗതി നിയമ വിരുദ്ധ കൂട്ടായ്മയുടെ കീഴിലായിരുന്നു വിപുലമായ പ്രതിഷേധ സമ്മേളനം തീരുമാനിച്ചിരുന്നത്.
പരിപാടിയില്‍ പങ്കെടുക്കുന്നതിനു പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മീഡിയാ വണ്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ അഭിലാഷ് മോഹനന്‍ വ്യാഴാഴ്ച കാലത്ത് തന്നെ കുവൈത്തില്‍ എത്തിയിരുന്നു.
ഇതിനിടെ വ്യാഴാഴ്ച ഉച്ചയോടെ സുരക്ഷാ കാരണങ്ങളാല്‍ പരിപാടി നടത്തരുതെന്ന് അഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ സംഘാടകരെ അറിയിക്കുകയായിരുന്നു.

കുവൈത്തിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം ബഹുജനപങ്കാളിത്തം പ്രതീക്ഷിച്ച പരിപാടി മുടക്കിയതിനു പിന്നില്‍ എംബസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചില ബാഹ്യ ശക്തികളെ സംശയിക്കുന്നതായി സംഘാടകരിലൊരാള്‍ സുപ്രഭാതത്തോട് പറഞ്ഞു.
നേരത്തെ കുവൈത്തിലെ ചില പ്രവാസി സംഘടനകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള ശ്രമവും ഇവരുടെ നേതൃത്വത്തില്‍ നടന്നിരുന്നതായും അദ്ധേഹം ആരോപിച്ചു.

നാട്ടില്‍ നടക്കുന്ന പൗരത്വ നിയമ വിരുദ്ധ സമര പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യമായി കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിക്ക് നേരത്തെ തന്നെ അധികൃതരില്‍ നിന്നും സംഘാടകര്‍ അനുമതി വാങ്ങിയിരുന്നു.
അതേ സമയം ഇവിടെ സംഘടിച്ചെത്തുന്നവര്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ട് ചിലരില്‍ നിന്നും ലഭിച്ചതു കൊണ്ടാണ് അധികൃതര്‍ പരിപാടി റദ്ദാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെനസ്വേല ഭൂകമ്പം: മരണം 3500 കടന്നു; പകർച്ചവ്യാധി ഭീതിയിൽ പതിനായിരങ്ങൾ

International
  •  14 days ago
No Image

ലോകത്തിന്റെ നെറുകയിലേക്ക് മെസി; പുതിയ ചരിത്ര റെക്കോർഡിലേക്ക് അർജന്റൈൻ നായകൻ

Football
  •  14 days ago
No Image

അഫ്ഗാൻ മുൻ പേസർ ഷാപൂർ സദ്രാൻ അന്തരിച്ചു; വിടവാങ്ങിയത് 39-ാം പിറന്നാളിന് തലേന്ന്

Cricket
  •  14 days ago
No Image

വിമാന ടിക്കറ്റ്, ഹോട്ടൽ, വിസ ഇനി എല്ലാം ഒന്നിച്ച്; വിനോദസഞ്ചാരികൾക്കായി കിടിലൻ 'പാക്കേജ് വിസ' പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  14 days ago
No Image

കേരള എയിംസ്: പരിഗണനാ പട്ടികയില്‍ വെള്ളൂരും; കെ.പി.പി.എല്‍ ഭൂമി നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്

Kerala
  •  14 days ago
No Image

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷം കഠിനതടവ്‍

Kerala
  •  14 days ago
No Image

കളി തോറ്റാലും നീ തന്നെ രാജാവ്; റൊണാൾഡോയ്ക്ക് മുഹമ്മദ് സിറാജിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

Football
  •  14 days ago
No Image

മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് അമ്മയും നാല് മക്കളും മരിച്ചു; ഉടമയും കരാറുകാരനും അറസ്റ്റില്‍

National
  •  14 days ago
No Image

റെഡ് അലേർട്ട്: വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്

Kerala
  •  14 days ago