HOME
DETAILS

അധികൃതര്‍ കനിയണം; ജോസഫിന്റെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിനായി

  
backup
August 06, 2017 | 6:40 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a3%e0%b4%82-%e0%b4%9c%e0%b5%8b%e0%b4%b8%e0%b4%ab%e0%b4%bf%e0%b4%a8

തുറവൂര്‍: തകര്‍ന്ന ഓടുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെള്ളം, ശക്തമായ കാറ്റടിച്ചാല്‍ ഏതു നിമിഷവും നിലം പൊത്താവുന്ന മേല്‍ക്കൂര..കഴിഞ്ഞ കുറേവര്‍ഷങ്ങളായി തുറവൂര്‍ പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ വളമംഗലം വടക്ക് കൂട്ടുങ്കല്‍ തറയില്‍ കെ.എം ജോസഫും കുടുംബവും താമസിക്കുന്നത് ഈ വീട്ടിനുള്ളിലാണ്.
തകര്‍ന്ന് വീഴാറായ ഒറ്റമുറി വീട്ടില്‍നിന്ന് പുതിയൊരു വീടിനായി കഴിഞ്ഞ അഞ്ചുവര്‍ഷമായി പഞ്ചായത്തില്‍ അപേക്ഷ നല്‍കുന്നു. എന്നാല്‍ ഇതുവരെ തന്റെ കുടുംബത്തെ പഞ്ചായത്തിലെ ഭവനഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ജോസഫ് പറഞ്ഞു.  നിര്‍മാണതൊഴിലാളിയായിരുന്ന ജോസഫ് നട്ടെല്ലിന് തകരാര്‍ സംഭവിച്ചതിനാല്‍ കുറേനാളുകളായി ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ്.
 കെട്ടിടനിര്‍മാണ ക്ഷേമനിധിയില്‍ അംഗമായിട്ടും മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രവിതരണക്കാരന്‍ കൂടിയായ ജോസഫ് വര്‍ഷങ്ങളുടെ അശ്രാന്തപ്രയത്‌നത്തിനൊടുവിലാണ് ആറേകാല്‍ സെന്റ് സ്ഥലം വാങ്ങിയത്. നിലവില്‍ കാര്യമായ വരുമാനവുമില്ലാത്തതിനാല്‍ സ്വന്തം ചെലവില്‍ വീട് നിര്‍മിക്കാന്‍ കഴിയുകയില്ല.
വളരെ താഴ്ന്ന പ്രദേശമായ വീടിന് മുന്നില്‍ വെള്ളക്കെട്ടാണ്. തുടര്‍ച്ചയായി മഴ പെയ്താല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഭാര്യ ജെയ്‌സമ്മയും വിദ്യാര്‍ഥികളായ ജോജോ ജോസഫ്, ജെസ്‌ന ജോസഫ്, ജോസ്‌ന ജോസഫ് എന്നിവരുമടങ്ങുന്നതുമാണ് ജോസഫിന്റെ കുടുംബം.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''ദൃഢ'വും 'ഭൂതകാല'വും എന്റെ ചെറുകഥകള്‍'; ഷെയിന്‍ നിഗം സിനിമകള്‍ക്കെതിരെ മോഷണ ആരോപണവുമായി ആര്‍ ശ്രീലേഖ

Kerala
  •  14 days ago
No Image

ലോക കായികരംഗത്തെ ഭരിക്കുന്ന 100 പേർ; റൊണാൾഡോയ്ക്കും, മെസിക്കുമൊപ്പം പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് വൈസ് ക്യാപ്റ്റൻ

Cricket
  •  14 days ago
No Image

ചുമക്കുള്ളത് ഉൾപെടെ സിറപ്പുകൾക്ക് ഡോക്ടർമാരുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്രം

National
  •  14 days ago
No Image

'എല്‍.ഡി.എഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു'; പി. രാജീവ്

Kerala
  •  14 days ago
No Image

നീറ്റ്: ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി; രാജസ്ഥാനിലെ സീക്കറില്‍, മാസത്തിനിടെ രണ്ടാമത്തെ സംഭവം 

National
  •  14 days ago
No Image

രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് തകർക്കാൻ രോഹിത്; കളത്തിലിറങ്ങിയാൽ ഹിറ്റ്മാനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

Cricket
  •  14 days ago
No Image

ഗാലറിയിൽ 'മിനാബ് 168' പ്രകമ്പനം; അമേരിക്കൻ ക്രൂരതയിൽ മരണപ്പെട്ട കുരുന്നുകളെ മറക്കാതെ ലോകകപ്പ് വേദിയിൽ ഇറാൻ, വൈകാരിക പ്രതിരോധം

Football
  •  14 days ago
No Image

നിപയ്ക്കും ഷിഗെല്ലയ്ക്കും പിന്നാലെ കോഴിക്കോട്ട് മലേറിയയും; എന്തൊക്കെ കരുതലുകള്‍ സ്വീകരിക്കണം? ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം

Kerala
  •  14 days ago
No Image

ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം; നടപടി നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ

National
  •  14 days ago
No Image

യുഎസ് മണ്ണിൽ ഇറാന്റെ 'തോക്ക് ആഘോഷം'; ലോകകപ്പ് മത്സരത്തിനിടെ മുഹമ്മദ് മൊഹെബിയുടെ വീഡിയോ വൈറൽ, വൻ വിവാദം!

Football
  •  14 days ago