തുരങ്കപാത മണ്ണിടിച്ചില്‍: രണ്ട് മരണം
1:05:57 PM
തുരങ്കപാത മണ്ണിടിച്ചില്‍: രണ്ട് മരണം
12:38:04 PM
തുരങ്കപാത മണ്ണിടിച്ചില്‍: ആറ് പേരെ രക്ഷപ്പെടുത്തി, തെരച്ചില്‍ തുടരുന്നു
കള്ളാടി തുരങ്കപാതക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ആറ് പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നുണ്ട്. ഒരു വീട് പൂര്‍ണമായി തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. സമീപത്തായി ഒരു പള്ളിയുണ്ടായിരുന്നു. പള്ളിയുടെ അവശിഷ്ടം പോലും കാണാനില്ല.
പ്രദേശത്ത് ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും കനത്ത മഴ പെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 265 മില്ലിമീറ്റര്‍ കനത്ത മഴയാണ് ഈ പ്രദേശത്ത് രേഖപ്പെടുത്തിയത്. ചൂരല്‍മല പുഴയില്‍ ഒഴുക്ക് വര്‍ധിച്ചിരുന്നു. പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.
എന്‍.ഡി.ആര്‍.എഫ് സംഘത്തോട് സ്ഥലത്തെത്താന്‍ മന്ത്രി ടി.സിദ്ദിഖ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി സതീശന്‍ സിദ്ദിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റവന്യൂ മന്ത്രി എ.പി അനില്‍കുമാറും സിദ്ദിഖും വയനാട്ടിലേക്ക് തിരിച്ചു.
കള്ളാടി തുരങ്കപാതയില്‍ മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം, ഒരാളെ പുറത്തെടുത്തു
കള്ളാടി(വയനാട്): വയനാട് തുരങ്കപാതയില്‍ മണ്ണിടിഞ്ഞു. കോണ്‍ക്രീറ്റ് ഭിത്തി പൂര്‍ണമായി തകര്‍ന്നു. മണ്ണിനടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന. ഒരാളെ പുറത്തെടുത്തു. ഇയാളെ ആളുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ ആളുകളുണ്ടോ എന്ന് പരിശോധിക്കുകയാണ്. updating....
A landslide has occurred at the Wayanad tunnel project after a concrete retaining wall collapsed. One person has been rescued and shifted to hospital, while authorities continue search and rescue operations amid fears that more people may be trapped.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."