HOME
DETAILS

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ അടിയന്തര സേവനങ്ങള്‍ മാത്രം; ജൂലൈ 9 വരെ സാധാരണ കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം

  
July 07, 2026 | 7:21 AM

indian-embassy-kuwait-emergency-consular-passport-visa-services-july-9

കുവൈത്ത് സിറ്റി: ഭരണപരമായ കാരണങ്ങളാല്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി ജൂലൈ 9 വരെ കോണ്‍സുലര്‍, പാസ്‌പോര്‍ട്ട്, വിസ സേവനങ്ങള്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അറിയിച്ചു. 
അടിയന്തര സാഹചര്യമാണെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളാണ് ഈ കാലയളവില്‍ പരിഗണിക്കുക. തത്കാല്‍ പാസ്‌പോര്‍ട്ട്, പ്രവാസി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, കാലാവധി കഴിഞ്ഞ സിവില്‍ ഐഡിയുമായി ബന്ധപ്പെട്ട ഹ്രസ്വകാല പാസ്‌പോര്‍ട്ടുകള്‍, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍, ഇവിസ സേവനങ്ങള്‍ എന്നിവയാണ് ലഭ്യമാകുക.

അതേസമയം, സാധാരണ പാസ്‌പോര്‍ട്ട് അപേക്ഷകള്‍, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍, സാധാരണ വിസ അപേക്ഷകള്‍ എന്നിവ ജൂലൈ 9 വരെ സ്വീകരിക്കുകയോ നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യില്ലെന്ന് എംബസി വ്യക്തമാക്കി.
കുവൈത്തിലെ എല്ലാ ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്.
അടിയന്തര ആവശ്യക്കാര്‍ രാവിലെ 9 മുതല്‍ 12 വരെ എംബസിയുടെ കോണ്‍സുലര്‍ വിഭാഗത്തില്‍ നേരിട്ട് എത്തണമെന്ന് എംബസി നിര്‍ദേശിച്ചു. ആവശ്യമായ തെളിവ് രേഖകള്‍ സമര്‍പ്പിക്കുന്നവരുടെ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ എന്നും എംബസി അറിയിച്ചു.


English Summary: The Indian Embassy in Kuwait announced on Monday that consular, passport and visa services will be limited to emergency cases only until July 9 due to administrative reasons. It said services would be restricted to urgent applications supported by documents proving the need for immediate processing. The services include expedited passport issuance (tatkal), certificates for non-resident Indians, short-validity passports linked to expired civil IDs, emergency certificates and electronic visas.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പസഫിക് സമുദ്രത്തില്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ചൈന; ലക്ഷ്യം അമേരിക്ക?; സഖ്യകക്ഷികളും ആശങ്കയില്‍ 

International
  •  4 hours ago
No Image

ഫുജൈറ സര്‍ക്കാരുമായി 10 വര്‍ഷത്തെ ഇന്ധന വിതരണ കരാറില്‍ ഇത്തിഹാദ് എനര്‍ജി; 350 മില്യണ്‍ ഡോളറിന്റെ റിഫൈനറി പദ്ധതിക്ക് അതിവേഗം

uae
  •  4 hours ago
No Image

തുരങ്കപാത മണ്ണിടിച്ചില്‍: മരണം നാലായി; ഒരാളുടെ നില ഗുരുതരം

Kerala
  •  4 hours ago
No Image

ആദ്യ സ്മാര്‍ട്ട് മസ്ജിദ് തുറന്ന് ഖത്തര്‍; പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും

qatar
  •  5 hours ago
No Image

ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പൊലിസ് ജീപ്പിന് എംവിഐയുടെ വക 4000 രൂപ പിഴ; രേഖ പുറത്തുവിട്ട് പൊലിസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതിക്ക് നീക്കം

Kerala
  •  5 hours ago
No Image

ബലോഗുൻ വന്നിട്ടും കാര്യമുണ്ടായില്ല: ബെൽജിയത്തിന് മുന്നിൽ നാണം കെട്ട് യു.എസ്.എ ലോകകപ്പിൽനിന്ന് പുറത്ത്

Football
  •  5 hours ago
No Image

വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണ്ണത്തിന്റെ പരിധി എത്ര? ആദായനികുതി നിയമങ്ങള്‍ അറിയാം

Kerala
  •  5 hours ago
No Image

വിഴിഞ്ഞം: തുറമുഖ നിര്‍മാണത്തിന് ചെലവഴിച്ചത് 3,764 കോടി രൂപ; 6000 കോടി മുടക്കിയെന്ന സി.പി.എം വാദം തെറ്റ്, കണക്ക് നിരത്തി മുഖ്യമന്ത്രി

Kerala
  •  6 hours ago
No Image

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അധികാര കൈമാറ്റം; ഗസ്സ സര്‍ക്കാര്‍ പിരിച്ചുവിട്ട് ഹമാസ്

International
  •  6 hours ago
No Image

മംഗളൂരു -ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കും; റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സുരേഷ് ഗോപി

Kerala
  •  6 hours ago