HOME
DETAILS
MAL
പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
backup
August 07 2017 | 07:08 AM
തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ സര്‍ക്കാര്‍ ബിജെപിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് നിര്‍ത്തിവച്ചു.
സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നല്കിയ അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചു. കെ. മുരളീധരന് എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 18 രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായത്. ഇതില്‍ 17 എണ്ണത്തിലും ബി.ജെ.പിയും സി.പി.എമ്മുമാണ് ഇരുഭാഗത്തുമുള്ളതെന്ന് മുരളീധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."