HOME
DETAILS
MAL
ജറൂസലം ഇന്റര്‍നാഷനല്‍ കാര്‍ട്ടൂണ്‍ മത്സരത്തില്‍ മലയാളിക്ക് മൂന്നാംസ്ഥാനം
backup
December 17 2018 | 20:12 PM
കൊച്ചി: തുര്‍ക്കിയില്‍ നടന്ന രണ്ടാമത് അവര്‍ ഹെറിറ്റേജ് ജറൂസലം ഇന്റര്‍നാഷനല്‍ കാര്‍ട്ടൂണ്‍ മത്സരത്തില്‍ ചെറായി സ്വദേശി കാര്‍ട്ടൂണിസ്റ്റ് സി.ബി ഷിബു മൂന്നാംസ്ഥാനം കരസ്ഥമാക്കി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാര്‍ഡ്.
രണ്ടാം തവണയാണ് ഈ അവാര്‍ഡ് ഷിബുവിന് ലഭിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ദേശീയ അംഗീകാരം, സൗത്ത് കൊറിയയില്‍ നിന്ന് ഓണറബിള്‍ ബഹുമതി തുടങ്ങി സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മുസ്‌രീസ് പൈതൃക പദ്ധതിയിലെ സഹോദരന്‍ അയ്യപ്പന്‍ മ്യൂസിയത്തിലെ ജീവനക്കാരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."