ദേശീയപാത 766: സംയുക്ത സര്‍വേ 20ന്
സുല്‍ത്തന്‍ ബത്തേരി: ദേശീയപാത 766ല്‍ നടക്കുന്ന നവീകരണ വികസന പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പ് തടഞ്ഞതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയും വനംവകുപ്പും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിന്നായുള്ള സംയുക്തസര്‍വേ ഇമാസം 20ന് നടക്കും.
റവന്യ-വനംവകുപ്പ് മിനി സര്‍വേയര്‍-ദേശീയപാത അതോറിറ്റി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സര്‍വേ നടക്കുക. വനംവകുപ്പ് തങ്ങളുടെ ഭൂമിയാണെന്ന വാദം പറഞ്ഞ് പ്രവൃത്തികള്‍ തടഞ്ഞ മൂലങ്കാവ് മുതല്‍ സംസ്ഥാന അതിര്‍ത്തിയായ മൂലഹള്ളവരെയുള്ള 16.5 കിലോമീറ്റര്‍ ദൂരമാണ് സംയുക്തസര്‍വേ നടത്തുക. ഇതിനാവശ്യമായ മുന്‍സര്‍വേ രേഖകള്‍ റവന്യു, വനംവകുപ്പ് വകുപ്പുകള്‍ എടുത്തിട്ടുണ്ട്. 1939ലെ സര്‍വേപ്രകാരം ദേശീയപാത റോഡ് വികസനത്തിന്റെ ഭാഗമായി വീതികൂട്ടിയെടുക്കുന്ന ഭൂമി തങ്ങളുടേതാണന്ന വാദമാണ് വനംവകുപ്പ് പറയുന്നത്.
എന്നാല്‍ 1974ല്‍ ആരംഭിച്ച് 1994ല്‍ ഇംപ്ലിമെന്റ് ചെയ്ത പുതിയസര്‍വേ പ്രകാരമാണ് ദേശീയപാത വീതികൂട്ടല്‍ പ്രവൃത്തി നടക്കുന്നതെന്നാണ് എന്‍.എച്ച് വിഭാഗം പറയുന്നത്. ഈ രണ്ട് വാദഗതികളാണ് തര്‍ക്കത്തിന് കാരണമായിരിക്കുന്നത്. ഇതിനിടെ നിര്‍മ്മാണ പ്രവൃത്തി വനംവകുപ്പ് തടയുകയും ചെയ്തിരുന്നു. തുടര്‍ന്ന് വന്‍പ്രതിഷേധമാണ് വനംവകുപ്പിനെതിരേ ഉയര്‍ന്നിരിക്കുന്നത്. ഭൂമിസംബന്ധിച്ച് തര്‍ക്കമുണ്ടായതോടെ ജില്ലാ കലക്ടറും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയും ഉദ്യോഗസ്ഥരുടെ യോഗവും തുടര്‍ന്ന് രാഷ്ട്രീയ പ്രതിനിധികളുടെ യോഗവും ചേര്‍ന്നിരുന്നു.
യോഗത്തില്‍ സര്‍വകക്ഷി രൂപീകരിക്കുകുയും ഇവര്‍ പിന്നീട് കഴിഞ്ഞദിവസം മുഖ്യമന്ത്രിയെകണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. ഇതിന്റെയെക്കെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സംയുക്തസര്‍വേ നടക്കുന്നത്. ദേശീയപാത 766മായി ബന്ധപെട്ട് 20ന് നടക്കുന്ന സംയുക്തസര്‍വേ പ്രതീക്ഷയോടെയാണ് ജനം നോക്കികാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."