HOME
DETAILS
MAL
ഇന്ത്യന്‍ ഹാജിമാരുടെ കെട്ടിടത്തില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി
backup
August 08 2017 | 03:08 AM
മക്ക: ഇന്ത്യന്‍ ഹാജിമാരുടെ കെട്ടിടത്തില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. മക്കയിലെ അസീസിയയിലെ 173ാം നമ്പര്‍ കെട്ടിടത്തിലാണ് തിങ്കളാഴ്ച തീ പടര്‍ന്നത്. സിവില്‍ ഡിഫന്‍സ് കുതിച്ചെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. 172 ഹാജിമാരാണ് കെട്ടിടത്തില്‍ ഉള്ളത്.
ഇവരെ സുരക്ഷിതമായി ഇവിടെ നിന്നും മാറ്റി. ഒന്നാം നിലയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് തീ പടര്‍ന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വെസ്റ്റ് ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലെ ഹാജിമാരാണ് ഇവിടെ ഉണ്ടായിരുന്നത്.
ഹജ്ജ് കൗണ്‍സില്‍ മുഹമ്മദ് ശാഹിദ് ആലം, മക്ക ഇന്‍ചാര്‍ജ് ആസിഫ് സയീദ് എന്നിവര്‍ സന്ദര്‍ശനം നടത്തി സ്ഥിഗതികള്‍ വിലയിരുത്തി. കേടുപാടുകള്‍ തീര്‍ത്ത് ഇതേ കെട്ടിടത്തില്‍ തന്നെ ഹാജിമാരെ താമസിപ്പിക്കാന്‍ കഴിയുമെന്നു ഹജ്ജ് മിഷന് ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."