പിണറായി വിജയന് സംഘി മുഖ്യമന്ത്രിയെപ്പോലെ: മുരളീധരന്
കൊല്ലം: മോദി ഭക്തരെക്കാള്‍ മോദിക്ക് സ്തുതിഗീതം പാടുന്ന സംഘി മുഖ്യമന്ത്രിയായി പിണറായി വിജയന് മാറിയെന്ന് കെ.പി.സി.സി പ്രചാരണ വിഭാഗം ചെയര്മാന് കെ. മുരളീധരന് എം.എല്‍.എ പറഞ്ഞു. കലക്ടറേറ്റിലേക്ക് യു.ഡി.എഫ് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ജില്ലാ ചെയര്മാന് കെ.സി രാജന് അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരന്, എ. യൂനുസ്കുഞ്ഞ്, എ. ഷാനവാസ്ഖാന്, ജി. രതികുമാര്‍, വഴുതാനത്ത് ബാലചന്ദ്രന്, എസ്. വിപിനചന്ദ്രന്‍, പി. ജര്‍മ്മിയാസ്, സൂരജ് രവി, ഫിലിപ്പ് കെ. തോമസ്, അന്‍സാറുദ്ദീന്‍, വാക്കനാട് രാധാകൃഷ്ണന്, കല്ലട ഫ്രാന്‍സിസ്, പുന്നത്തല തമ്പി, ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ പഞ്ചായത്തിന്റെ മുന്നില്‍നിന്നു ആരംഭിച്ച കലക്ടറേറ്റ് മാര്‍ച്ചിന് തൊടിയൂര്‍ രാമചന്ദ്രന്, ചവറ അരവി, ഗോകുലം അനില്‍, ടി.ആര് പ്രതാപചന്ദ്രന്, കെ. ബേബിസണ്‍, ധര്മരാജന്, പരവൂര്‍ എസ്. രമണന്, ബേബി പടിഞ്ഞാറ്റിന്‍കര, ചിതറ മുരളി, കരിക്കത്തില്‍ പ്രസേനന്‍, രാധാ മോഹന്‍, സജി ഡി. ആനന്ദ്, ടി.സി വിജയന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."