HOME
DETAILS

ലഹരി മിഠായി വില്‍പന വ്യാപകമെന്ന് പരാതി

  
backup
December 18 2018 | 07:12 AM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%bf%e0%b4%a0%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be

കാസര്‍കോട്: പുകയില ഉല്‍പന്നങ്ങള്‍ രൂപം മാറി വര്‍ണപ്പൊതികളില്‍ ലഹരി മിഠായികളായി വിദ്യാര്‍ഥികളിലെത്തുന്നത് വ്യാപകമായതായി പരാതി. ഇതേ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ ടൊബാക്കോ കണ്‍ട്രോള്‍ സെല്ലിന് (ഡി.ടി.സി.സി) കീഴില്‍ രൂപീകരിച്ച ജില്ലാതല കോഡിനേഷന്‍ കമ്മിറ്റിയുടെ (ഡി.എല്‍.സി.സി) പ്രഥമ യോഗം തീരുമാനിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പുകയില ഉല്‍പന്നങ്ങളുടെ ഉപഭോഗം താരതമ്യേന കുറവാണെങ്കിലും ലഹരി പദാര്‍ഥങ്ങള്‍ പുതിയ രൂപങ്ങളില്‍ ചെറിയ കുട്ടികളെ വരെ ആകര്‍ഷിക്കുകയും ക്രമേണ ലഹരിക്കടിപ്പെടുകയും ചെയ്യുന്ന ഭീതിതമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് യോഗം വിലയിരുത്തി. ജില്ലയിലെ എല്ലാ വിദ്യാലയ പരിസരത്തു നിന്നും നൂറു വാരയ്ക്കകത്ത് (91 മീറ്റര്‍) പുകയില ഉല്‍പന്നങ്ങളും ലഹരി മിഠായികളും വില്‍പന നടത്തുന്നത് കര്‍ശനമായി തടയുമെന്നും കുറ്റക്കാര്‍ക്കെതിരേ ബാലാവകാശ നിയപ്രകാരം (ജെജെ ആക്ട്) ഏഴു വര്‍ഷം വരെ തടവ്, വിവിധ വകുപ്പുകള്‍ പ്രകാരം തടവും പിഴയും തുടങ്ങിയവ വിധിക്കുമെന്നും എ.ഡി.എം വ്യക്തമാക്കി.  നിയമലംഘനം നടക്കുന്നത് കണ്ടാല്‍ പൊതുജനം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. ലഹരി മിഠായികള്‍, പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിയവയെ നിര്‍മാര്‍ജനം ചെയ്യാന്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള ജില്ലാതല സ്‌ക്വാഡ് രൂപീകരിക്കാന്‍ തീരുമാനിച്ചു.
ലഹരിക്കെതിരേയുള്ള കോഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ ചുവടുവയ്പ്പായി മൂന്നു മുനിസിപ്പാലിറ്റിയിലെ ഓരോ സ്‌കൂളുകളിലും രക്ഷാകര്‍തൃ സമിതി, സ്‌കൂളിലെ വിവിധ ക്ലബുകള്‍, എസ്.പി.സി തുടങ്ങിയവയെ ഉള്‍പ്പെടുത്തി സമയബന്ധിതമായി പുകയില, ലഹരി മിഠായി രഹിത മേഖലയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി ഫിലിപ് തോമസ്, നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി നന്ദന്‍പിള്ള, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എ.പി ദിനേശ് കുമാര്‍, പുകയില നിയന്ത്രണം ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. ഷാന്റോ, ജില്ലാ ടി.ബി ഓഫിസര്‍ ഡോ. ടി.പി ആമിന, ആര്‍.പി.എഫ് അസി. എസ്.ഐ സി.പി സുരേഷ്, സ്റ്റേറ്റ് ടാക്‌സ് അസി. കമ്മിഷണര്‍ വി.എം ശ്രീകാന്ത്, ഫുഡ് സേഫ്റ്റി ഓഫിസര്‍ പി. ഷാജി, ഹെല്‍ത്ത് ലൈന്‍ ഡയരക്ടര്‍ മോഹന്‍ മാങ്ങാട്, കേരള വളണ്ടറി ഹെല്‍ത്ത് സര്‍വിസസ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ സാജു വി. ഇട്ടി, നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  a month ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  a month ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  a month ago
No Image

നൂറുകടന്ന് ; ചെറുനാരങ്ങയും വെളുത്തുള്ളിയും ബീന്‍സും  ഇഞ്ചിയും

Kerala
  •  a month ago