കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു
മാള: ആളൂര്‍ ഗ്രാമപഞ്ചായത്തിലെ കുഴിക്കാട്ടുശ്ശേരി കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ ചുറ്റുമതില്‍ കാലപ്പഴക്കത്താല്‍ തകര്‍ന്നു. മാള കൊടകര റോഡരികില്‍ രണ്ട് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ച് വരുന്ന കുഴിക്കാട്ടുശ്ശേരി കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ ദിവസേന നിരവധി ആളുകള്‍ സേവനങ്ങള്‍ തേടിയെത്തുന്നുണ്ട് . ജീവനക്കാരിയും കുടുംബവും പൊളഞ്ഞ് വീണ ചുറ്റുമതിലുള്ള കെട്ടിടത്തിലാണ് താമസിക്കുന്നത്. ചുറ്റുമതില്‍ പൊളിഞ്ഞ് വീണതോടെ കേന്ദ്രത്തില്‍ താമസിക്കുന്നവരുടെ സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. മദ്യപരുടേയും സാമൂഹ്യ വിരുദ്ധരുടേയും ഉപദ്രവം ഭയന്നാണ് ജീവനക്കാര്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ താമസിക്കുന്നത്. അപകട ഭീഷണിയിലായ ചുറ്റുമതില്‍ പുനര്‍നിര്‍മിക്കണമെന്ന നാട്ടുകാര്‍ ആവശ്യം ആധികൃതര്‍ അവഗണിക്കുകയായിരുന്നു. പൊളിഞ്ഞ് വീണ ചുറ്റുമതില്‍ ഉടന്‍ പുനര്‍നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."