HOME
DETAILS

നാടുവിടാതെ കൊമ്പന്‍മാര്‍; ഭീതിയൊഴിയാതെ ജനങ്ങള്‍

  
backup
August 08 2017 | 18:08 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d

 

പെരിങ്ങോട്ടുകുറുശ്ശി : കഴിഞ്ഞ കുറേ നാളുകളായി ജനവാസമേഖലകളില്‍ ഭീതി വരുത്തിയ കൊമ്പന്മാര്‍ കാടുകയറാതെ ഓരോ പ്രദേശങ്ങളില്‍ തമ്പടിക്കുന്നത് ജനങ്ങളേയും വനംവകുപ്പുദ്യോഗസ്ഥരെയും ആശങ്കയിലാക്കുന്നു. നാളുകളായി തുടരുന്ന കൊമ്പന്മാരുടെ പരാക്രമത്തിന് അറുതിയാവുന്നില്ല. മലമ്പുഴയില്‍ നിന്നും ഒലവക്കോട് ജൗ്ഷനിലും മുണ്ടൂര്‍ മേഖലയിലും എത്തിയ കാട്ടാന കൂട്ടം കഴിഞ്ഞ കുറേ ദിവസങ്ങളായി പത്തിരിപ്പാല മേഖലയിലും തമ്പടിച്ചിരിക്കുകയാണ്.
പറളി, അയ്യര്‍മല, മാങ്കുറുശ്ശി മേഖലകളിലെ സംഹാര താണ്ഡവങ്ങള്‍ക്കു ശേഷം ഓടന്നൂര്‍ വഴി തിങ്കളാഴ്ച രാവിലെ കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി എത്തിയ കാട്ടാനകള്‍ കാടുകയറാതെ പ്രദേശത്തുതന്നെ ചുറ്റിക്കറങ്ങുന്നതാണ് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്.
കൊമ്പനും പിടിയും കുട്ടിക്കൊമ്പനുമടങ്ങുന്ന സംഘമാണ് ദിവസങ്ങളായി ജില്ലയിലെ വിവിധ ജനമേഖലകളില്‍ എത്തുന്നതെന്നതിനാല്‍ ഇവ വഴിതെറ്റി വന്നതാണെന്നാണ് വനപാലകരും നാട്ടുകാരും. തിങ്കളാഴ്ച വൈകുന്നേരം വരെ കോട്ടായി പ്രദേശത്തു തന്നെ നിലയുറപ്പിച്ച കാട്ടാനകള്‍ ചൊവ്വാഴ്ച രാവിലെ തൃശൂര്‍ ജില്ലാ അതിര്‍ത്തിയിലെത്തിയെങ്കിലും ഇവയെ കാടുകയറ്റാനുള്ള വനം വകുപ്പിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ കാടുകയറിയെന്നു കരുതിയ കൊമ്പന്മാര്‍ വീണ്ടും ഒറ്റപ്പാലം ഭാഗത്തെത്തിയത് പ്രദേശവാസികള്‍ക്കും വനംവകുപ്പുദ്യോഗസ്ഥര്‍ക്കും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ കോട്ടായി ബെമ്മണ്ണൂര്‍ സ്‌കൂളിനു സമീപം നിലയുറപ്പിച്ച അതേ കൊമ്പന്മാരുടെ സംഘമാണ് ചൊവ്വാഴ്ച രാവിലെ ഭാരതപ്പുഴ കടന്ന് തിരുവില്വാമല ഭാഗത്തെത്തുകയും തുടര്‍ന്ന് പാലപ്പുറം വഴി ഒറ്റപ്പാലത്ത് തമ്പടിച്ചിരിക്കുന്നത്.
ജനവാസമേഖലകളിലേക്ക് ആനകള്‍ നീങ്ങുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സുരക്ഷ കിട്ടുവാനായി ഒറ്റപ്പാലം മേഖലയില്‍ പൊലിസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ നിന്നും തിരിച്ചെത്താനുള്ള സാദ്ധ്യതയുള്ളതിനാല്‍ ഇവയെ കാടുകയറ്റാനുള്ള അശ്രാന്തപരിശ്രമത്തിലാണ് വനംവകുപ്പ്.
ജനവാസമേഖലകളില്‍ നാളുകളായി കൃഷിനശിപ്പിച്ച് പരാക്രമം നടത്തുന്ന കൊമ്പന്മാരെ കാടുകയറ്റാനുള്ള ശ്രമം പരാജയപ്പെട്ട സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന് വനംവകുപ്പ് ജില്ലാകലക്ടറോട് ആരാഞ്ഞിട്ടുണ്ട്. പെരിങ്ങോട്ടുകുറുശ്ശിയിലെ തോട്ടങ്ങളില്‍ എത്തിയ കാട്ടാനകളെ പടക്കം പൊട്ടിച്ച് തുരത്താനുള്ള മണിക്കൂറുകള്‍ നീണ്ട പരിശ്രമം വിഫലമാവുകയായിരുന്നു. വനം, റവന്യൂ, പൊലിസ് ഉദ്യോഗസ്ഥ സംഘങ്ങള്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് നടപടികള്‍ക്ക് നേതൃത്വം നല്‍കിയെങ്കിലും ആനകള്‍ കാടുകയറാത്തത് ഇപ്പോഴും ആശങ്കയിലാണ്.
കഴിഞ്ഞ ബുധനാഴ്ച മുണ്ടൂര്‍ ജങ്ഷനിലും വെള്ളിയാഴ്ച പാലക്കാട് - കുളപ്പുള്ളി സംസ്ഥാനപാതയോട് ചേര്‍ന്ന മങ്കരയ്ക്ക് സമീപത്തും ആളൊഴിഞ്ഞ മേഖലകളില്‍ തമ്പടിച്ചു ഭീതി പരത്തിയ കുട്ടിക്കൊമ്പനടങ്ങുന്ന മൂന്നംഗ സംഘമാണ് പെരിങ്ങോട്ടുകുറുശ്ശി, ഒറ്റപ്പാലം മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകളെ തുരത്തുന്നത് പ്രയാസമാണെന്നാണ് എ.ഡി.എഫ്, ഡി.എഫ.്ഒ അധികൃതരുടെ വിശദീകരണം. എന്നാല്‍ ദിവസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിന് വനംവകുപ്പിന്റെ ഭാഗത്തു നിന്നും കാര്യമായ നടപടികള്‍ ഇല്ലാത്തതില്‍ ജനങ്ങള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.
ആനകളിറങ്ങുന്ന സമയത്ത് സ്ഥലത്തെത്തുന്ന വനപാലക സംഘം പേരിന് പടക്കങ്ങള്‍ എറിഞ്ഞ് ആനയെ തുരത്തി എന്ന് അവകാശപ്പെടുമ്പോഴും പിരിഞ്ഞുപോയ ജനക്കൂട്ടങ്ങള്‍ക്കു പിറകെ പ്രദേശത്തു തന്നെ തമ്പടിക്കുന്ന കൊമ്പന്മാര്‍ വീണ്ടും ജനവാസമേഖലകളില്‍ ഇറങ്ങുന്നത് രാപകലെന്യേ ജനജീവിതം ദുഃസ്സഹമാക്കിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  14 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  14 days ago