26 എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടു; ഹരിപ്പാട് ഡിപ്പോയുടെ പ്രവര്‍ത്തനം താളംതെറ്റി
ഹരിപ്പാട്: എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെ ഹരിപ്പാട് ഡിപ്പോയില്‍ നിന്നുള്ള സര്‍വിസുകള്‍ താളം തെറ്റി. 26 എം പാനല്‍ കണ്ടക്ടര്‍മാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്.ഇവരെ പിരിച്ചു വിട്ടു കൊണ്ടുള്ള നോട്ടിസ് തിങ്കളാഴ്ച ഉച്ചയോടെ ഡിപ്പോയിലെത്തി. നേരത്തേ തന്നെ ഫോണില്‍ ഇവരെ വിവരം അറിയിച്ചിരുന്നു. തിങ്കളാഴ്ച 6 ഷെഡ്യൂളുകളാണ് കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ മുടങ്ങിയത്. ഇന്നലെ രാവിലെയും വൈകിട്ടുമായി 15 ഷെഡ്യൂളുകളും വെട്ടിക്കുറച്ചു.
ആകെ 21 ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചു. അടുത്ത ദിവസം കൂടുതല്‍ സര്‍വിസുകള്‍ നിര്‍ത്തേണ്ടി വരും. ദേശീയപാതയിലെ സര്‍വിസുകള്‍ നിലനിര്‍ത്തി ഗ്രാമപ്രദേശങ്ങള്‍ വഴിയുള്ള സര്‍വിസുകള്‍ വെട്ടിക്കുറയ്ക്കാനാണ് ചീഫ് ഓഫിസില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പിരിച്ചുവിട്ടവരില്‍ 12 വര്‍ഷമായി ജോലി ചെയ്യുന്നവരുമുണ്ട്.സര്‍വിസ് കാലപരിധി നോക്കാതെ എല്ലാവരേയും പിരിച്ചുവിടാനാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."