കെ.എസ്.ഇ.ബി പുരപ്പുറ സൗരോര്‍ജ പദ്ധതി ആരംഭിക്കുന്നു
ആലപ്പുഴ: സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ നേതൃത്വത്തില്‍ 1000 മെഗാവാട്ട് വൈദ്യുതി സൗര പദ്ധതികളില്‍ നിന്നും ഉല്പാദിപ്പിക്കാന് തീരുമാനിച്ചു. 500 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ പദ്ധതികളില്‍ നിന്നും 2021-22 ഓടെ ഉല്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പുരപ്പുറ സൗരോര്‍ജ പദ്ധതിയുടെ നിര്‍വഹണത്തിനുള്ള വിവിധ സാമ്പത്തിക മാതൃകകള്‍ കെ.എസ്.ഇ.ബി ലിമിറ്റഡ് തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ കെ.എസ്.ഇ.ബിയുടെ ചെലവില്‍ സൗരനിലയം സ്ഥാപിക്കും.
ഉല്പാദിപ്പിക്കുന്ന വൈദ്യുതി ദീര്‍ഘകാലത്തേക്ക് (കരാര്‍ കാലാവധി) നിശ്ചിത നിരക്കില്‍ കെട്ടിയുടമയ്ക്ക് നല്‍കും. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സംരംഭകന്റെ ചെലവില്‍ കെ.എസ്.ഇ.ബി സൗരനിലയം സ്ഥാപിക്കുന്നതാണ് രണ്ടാമത്തെ രീതി. ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഭാഗികമായോ പൂര്‍ണമായോ നിശ്ചിതനിരക്കില്‍ കെ.എസ്.ഇ.ബി വാങ്ങും. സൗര എന്ന പദ്ധതിയില്‍ പങ്കാളികളാകാന്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബോര്‍ഡിന്റെ വെബ്സൈറ്റായ ംംം.സലെയ.ശി വഴി രജിസ്റ്റര്‍ ചെയ്യാം. ഫീസ് ആവശ്യമില്ല. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04772243487.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."