HOME
DETAILS

ദിലീപ് കുമാറിന്റെ മരണം; പൊലിസ് അന്വേഷണം തൃപ്തികരമല്ലെന്ന്

  
backup
August 08 2017 | 21:08 PM

%e0%b4%a6%e0%b4%bf%e0%b4%b2%e0%b5%80%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa

മാനന്തവാടി: എടവക അയിലമൂലയിലെ വി.സി. ദിലീപ് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ ഭാര്യ എം.വി ധന്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മാനന്തവാടി സബ് ട്രഷറി ഓഫിസിലെ ജൂനിയര്‍ അക്കൗണ്ടന്റായിരുന്ന ദിലീപിനെ 2016 നവംബര്‍ 17ന് വീടിനു സമീപത്തെ സ്വകാര്യ തോട്ടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

14 മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും തന്റെ ഭര്‍ത്താവിന് ഉണ്ടായിരുന്നില്ലെന്നും മുന്‍പ് കേസ് അന്വേഷിച്ച പൊലിസിനോട് ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും ഇതു മുഖവിലയ്‌ക്കെടുക്കാതെ ഭര്‍ത്താവിന്റെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ ചിലര്‍ പ്രത്യേക താല്‍പര്യം കാട്ടിയതായും ധന്യ ആരോപിക്കുന്നു. ദിലീപ് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയായ താനും മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രൂപവല്‍ക്കരിച്ച കര്‍മസമിതിയും മുമ്പ് രണ്ടു തവണ ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് പരാതി നല്‍കിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്ന് ധന്യ നല്‍കിയ പരാതിയില്‍ പറയുന്നു.
മാനന്തവാടി വള്ളിയൂര്‍ക്കാവ് ഊര്‍പ്പള്ളി പുഴയോരത്ത് പത്തുമാസം മുമ്പ് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അന്ന് അന്വേഷണം നടത്തിയ പൊലിസ് സ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ ആഴ്ചകള്‍ക്കു മുമ്പ് ഇതു കൊലപാതകമാണെന്ന് വ്യക്തമാവുകയും സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. അന്ന് ഈ കേസ് അന്വേഷിച്ച സബ് ഇന്‍സ്‌പെക്ടറാണ് തന്റെ ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചതെന്നും ഈ എസ്.ഐയുടെ അന്നത്തെ പെരുമാറ്റങ്ങളില്‍ സംശയം തോന്നിയതായും ധന്യ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
പൊലിസ് ഓഫിസറെ മാറ്റി കേസ് മറ്റൊരാളെ ഏല്‍പ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും അതുണ്ടായില്ല. തന്റെ ഭര്‍ത്താവിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും ഇതിനെ പറ്റി കൂടുതല്‍ അന്വേഷിച്ച് സംഭവത്തിന്റെ യഥാര്‍ഥ വസ്തുത പുറത്തു കൊണ്ടു വരണമെന്നും കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് ധന്യ പരാതിയിലൂടെ ആവശ്യപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏത് പ്രതിസന്ധി ഘട്ടത്തിലും പോരാടാനുള്ള കഴിവ് അവനുണ്ട്: സൂപ്പർതാരത്തെക്കുറിച്ച് ലാറ

Cricket
  •  9 days ago
No Image

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ച വീടുകൾക്ക് 5 % കെട്ടിട നികുതിയളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Kerala
  •  9 days ago
No Image

കാര്‍ തടഞ്ഞുനിര്‍ത്തി; കണ്ണില്‍ മുളകുപൊടി എറിഞ്ഞു; മൈസൂരില്‍ പട്ടാപ്പകല്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

National
  •  9 days ago
No Image

കുറയുന്ന ലക്ഷണമില്ല; 500 ദിർഹം തൊടാനൊരുങ്ങി യുഎഇയിലെ 24 കാരറ്റ് സ്വർണവില

uae
  •  9 days ago
No Image

തകർത്തടിച്ചാൽ ലോകത്തിൽ ഒന്നാമനാവാം; ചരിത്ര നേട്ടത്തിനരികെ ഹിറ്റ്മാൻ

Cricket
  •  9 days ago
No Image

ഹിമാചൽ പ്രദേശിൽ ബസ്സിന് മുകളിൽ മണ്ണിടിഞ്ഞ് വീണ അപകടം: മരണസംഖ്യ 15 ആയി; രക്ഷാപ്രവർത്തനം തുടരുന്നു‌‌

National
  •  9 days ago
No Image

ഇന്ത്യയിലേക്കുള്ള പണമിടപാടുകൾ വേഗത്തിലാക്കാൻ ശ്രമങ്ങൾ: യുഎഇയിലെ പ്രവാസികൾക്ക് വമ്പൻ നേട്ടം

uae
  •  9 days ago
No Image

ടി-20യിൽ നമ്പർ വൺ; സ്വപ്ന നേട്ടത്തിൽ മിന്നി തിളങ്ങി സഞ്ജു സാംസൺ

Cricket
  •  9 days ago
No Image

ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ട് നല്‍കണം; കുമ്മനം രാജശേഖരന്‍

Kerala
  •  9 days ago
No Image

​ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ നിന്നും പിടിച്ച യുഎഇ നിവാസിയെ വിട്ടയച്ച് ഇസ്റാഈൽ

uae
  •  9 days ago