പഴയങ്ങാടിയില്‍ വീട്ടിലും മൊബൈല്‍ കടയിലും മോഷണം
പഴയങ്ങാടി: റെയില്‍വേ സ്റ്റേഷനു സമീപത്തെ വീട്ടിലും നെരുവമ്പ്രത്തെ മൊബൈല്‍ ഷോപ്പിലും മോഷണം. സ്റ്റേഷനു മുന്‍വശത്തെ സീരെ വീട്ടില്‍ മഹമൂദിന്റെ വീട്ടില്‍ നിന്ന് 35 പവന് സ്വര്‍ണാഭരണവും 3,000 രൂപയും കവര്‍ന്നു. ഞായറാഴ്ച മഹമൂദിന്റെ മകന്റെ വിവാഹമായിരുന്നു.
വൈകുന്നേരം കിടപ്പുമുറിയിലെ അലമാര തുറന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണാഭരണങ്ങളും മോഷണം പോയതായി ശ്രദ്ധയില്‍പെട്ടത്. 13 വളകളും രണ്ട് നെക്ലെസും മോഷണം പോയെന്ന് വീട്ടുകാര്‍ പറയുന്നു. പഴയങ്ങാടി പൊലിസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
നെരുവമ്പ്രം ടൗണില്‍ മൊബൈല്‍ കട കുത്തിതുറന്നാണ് മോഷണം നടത്തിയത്. വിലപിടിപ്പുള്ള 10 മൊബൈലുകളും രണ്ട് ടാബുകളും മോഷണം പോയി. പരിയാരം സ്വദേശി കെ.പി റഹിസിന്റെ ഉടമസ്ഥതയിലുള്ള സെല്‍ ഗാലറിയിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പഴയങ്ങാടി എസ്.ഐ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."