ശക്തമായ തെളിവുകളുണ്ടെന്ന് എ.വി ജോര്‍ജ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ശക്തമായ തെളിവുകളുണ്ടെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്. കേസില്‍ മാപ്പുസാക്ഷി വേണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല. അന്വേഷണത്തിന്റെ അവസാനഘട്ടത്തിലേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയുണ്ടാകുമെന്ന് തുടക്കംമുതല്‍ പൊലിസ് സൂചന നല്‍കിയിരുന്നു. ദിലീപിന്റെ മാനേജറായ അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമം നടക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍, ദിലീപിന്റെ വിശ്വസ്തനായ അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കുന്നത് അപകടകരമാണെന്ന വിലയിരുത്തലില്‍ ഈ നീക്കം പൊലിസ് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സൂചന. നാദിര്‍ഷ മാപ്പുസാക്ഷിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പൊലിസ് ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."