ഹുദൈദയില്‍ ആക്രമണം തുടരുന്നു
സന്‍ആ: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഹുദൈദയില്‍ ആക്രമണം തുടരുന്നു. വെടിനിര്‍ത്തല്‍ ലംഘിച്ചതിന് യമന്‍ സര്‍ക്കാരും വിമത ഹൂതികളും പരസ്പരം കുറ്റപ്പെടുത്തി.
യു.എന്‍ നേതൃത്വത്തില്‍ ധാരണയിലെത്തിച്ചേര്ന്ന കരാര്‍ 24 മണിക്കൂറിനുള്ളിലാണ് ലംഘിക്കപ്പെട്ടത്. ഹുദൈദ നഗരത്തിന്റെ കിഴക്ക്, തെക്കന്‍ പ്രദേശങ്ങളില്‍ ഒരു മണിക്കൂറോളം ഷെല്‍ ആക്രമണങ്ങളുണ്ടായെന്ന് ഗ്രാമീണര്‍ മാധ്യങ്ങളോട് പറഞ്ഞു.
ഹുദൈദ തുറമുഖം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സഖ്യസേന ആക്രമണം നടത്തിയെന്ന് ഹൂതി ടെലിവിഷനായ അല്‍ മസൈറ കുറ്റപ്പെടുത്തി. എന്നാല്‍ ഹൂതികള്‍ മെയ് 22 ന് ആശുപത്രിയിലേക്ക് റോക്കറ്റ്, മോര്‍ട്ടര്‍ ബോംബ് ആക്രമണങ്ങള്‍ നടത്തിയെന്ന് യു.എ.ഇ ആരോപിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം 21 ലംഘനങ്ങളാണ് ഹുതികളില് നിന്നുണ്ടായതെന്ന് സഖ്യസേന അധികൃതര്‍ എഫ്.എഫ്.പിയോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."