രാജ്യം ഈ വര്‍ഷം 300 വര്‍ഗീയ കലാപങ്ങള്‍ക്ക് സാക്ഷിയായി
ന്യൂഡല്‍ഹി: ഈ വര്‍ഷം രാജ്യത്ത് 300 വര്‍ഗീയ കലാപങ്ങള്‍ നടന്നതായി സര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചു. ഈ വര്‍ഷം ആദ്യ അഞ്ച് മാസങ്ങളിലാണ് ആക്രമണമുണ്ടായതെന്നും ഏറ്റവും കൂടുതല്‍ സംഭവങ്ങളുണ്ടായത് ഉത്തര്‍പ്രദേശിലും കര്ണാടകയിലുമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വര്‍ഗീയ കലാപത്തില്‍ രാജ്യത്ത് 44 പേര് കൊല്ലപ്പെട്ടു. 892 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 60 കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കര്‍ണാടകയില്‍ 36 എണ്ണമാണ് ഉണ്ടായത്. യു.പിയില്‍ 16പേരാണ് കലാപത്തില്‍ മരിച്ചത്. 151 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കര്‍ണാടകയില്‍ മൂന്നുപേര്‍ മരിക്കുകയും 93 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മധ്യപ്രദേശില്‍ 29 കലാപങ്ങളുണ്ടായപ്പോള്‍ രാജസ്ഥാനില്‍ 27ഉം ബംഗാളില്‍ 26ഉം ബിഹാറില്‍ 23ഉം ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ 20 വീതവും കലാപങ്ങളുണ്ടായതായി സര്‍ക്കാര്‍ അറിയിച്ചു. 2016ല്‍ 703 കലാപങ്ങളാണ് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."