അടുത്ത വര്‍ഷം മുതല്‍ നീറ്റ് പരീക്ഷ ഉര്‍ദുവിലും
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ നീറ്റ് പ്രവേശന പരീക്ഷയില്‍ ഉര്‍ദു ഭാഷയും ഉള്‍പ്പെടുത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ വ്യക്തമാക്കി. ഈ വര്‍ഷത്തെ പരീക്ഷ പൂര്‍ത്തിയായെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ കൂടുതലായി ഒന്നും ചെയ്യാനാകില്ലെന്നും കേന്ദ്രത്തിന്റെ സബ്മിഷന് പരിഗണിച്ച് ജസ്റ്റിസുമാരായ ദീപക് മിശ്രയും എ.എം ഖാന്‍വില്‍കറും അടങ്ങിയ ബെഞ്ച് വിലയിരുത്തി.
തൗസീഫ് അഹമ്മദ് സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചത്. നീറ്റ് 2017ല്‍ ഉര്‍ദുവിലും നടത്തണമെന്ന ഹരജിയില്‍ സുപ്രിം കോടതി കേന്ദ്രം, മെഡിക്കല്‍ കൗണ്‍സില്‍ , ഡെന്റല്‍ കൗണ്‍സില്‍ , സി.ബി.എസ്.ഇ എന്നിവരുടെ നിലപാട് തേടിയിരുന്നു. നിലവിലെ അക്കാദമിക് വര്‍ഷം ഉര്‍ദുവില്‍ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ ഹിന്ദി, ഒഡിയ, ഇംഗ്ലീഷ്, ഗുജറാത്തി, മറാത്തി, കന്നഡ, തെലുങ്ക്, തമിഴ്, അസമിസ്, ബംഗാളി തുടങ്ങിയ ഭാഷകളിലാണ് നീറ്റ് പരീക്ഷ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."