പൊലിസിന്റെ കോമ്പിങ് ഓപ്പറേഷന്: പിടികിട്ടാപുള്ളികള്‍ പിടിയില്‍
കൊല്ലം: സിറ്റി പൊലിസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷനില്‍ സിറ്റിയില്‍ വിവിധ കേസുകളിലായി 13 പിടികിട്ടാപുള്ളികളെയും 102 വാറണ്ട് പ്രതികളേയും അറസ്റ്റ് ചെയ്തു.
പ്രത്യേക പരിശോധനയുടെ ഭാഗമായി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വച്ചതിനും നിരോധിത മയക്കുമരുന്നുകള്‍ ഉപയോഗിച്ചതിനും ആറുപേര്‍ ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 85 പേര്‍ക്കെതിരേയും അലക്ഷ്യമായി വാഹനം ഓടിച്ചതിന് 28 പേര്‍ക്കെതിരേയും പൊതുനിരത്തില്‍ മദ്യപിച്ച് കലഹം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും 29 പേര്‍ക്കെതിരേയും കേസെടുത്തു.
വാഹന പരിശോധന നടത്തിയതില്‍ 979പേര്‍ക്കും പൊതുസ്ഥലത്ത് പുകവലിച്ചതിന് 44 പേര്‍ക്കും പിഴ ചുമത്തി. സബ് ഡിവിഷനല്‍ ഓഫിസര്‍മാരായ കൊല്ലം, ചാത്തന്നൂര്‍, കരുനാഗപ്പള്ളി എ.സി.പിമാരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി നടത്തിയ പ്രത്യേക പരിശോധനയില്‍ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വരുംദിവസങ്ങളില്‍ അപ്രതീക്ഷിത പരിശോധനകള്‍ ജില്ലയില്‍ തുടരുമെന്നും പൊലിസ് കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."