HOME
DETAILS

ശ്രീലങ്കയില്‍ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു

  
backup
December 20, 2018 | 9:12 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4

 

കൊളംബോ: ശ്രീലങ്കയില്‍ പുതിയ മന്ത്രിമാരെ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു. 30 അംഗ മന്ത്രിമാരെയാണു പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യമായി നടത്തിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സിരിസേന നേതൃത്വം നല്‍കി.
പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ ഞായറാഴ്ച അധികാരമേറ്റടെുത്തെങ്കിലും വകുപ്പു വിഭജനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് മന്ത്രിമാരെ പ്രഖ്യാപിക്കാന്‍ വൈകിയത്. മാധ്യമ, പൊലിസ് വകുപ്പുകള്‍ സിരിസേന ആവശ്യപ്പെട്ടതാണ് മന്ത്രിമാരെ പ്രഖ്യാപിക്കാന്‍ വൈകിയതെന്ന് സര്‍ക്കാര്‍ വക്താവ് രജിത സേനരത്‌ന പറഞ്ഞു.
മാധ്യമ വകുപ്പ് കൈമാറാന്‍ തയാറായെങ്കില്‍ പൊലിസ് വകുപ്പ് സിരിസേന തന്നെ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രിസ്ഥാനവും സിരിസേനക്കു തന്നെയാണ്. ധനമന്ത്രിയായി മംഗള സമരവീരയെയും വിദേശകാര്യ മന്ത്രിയായി തിലക് മരപനയെയും നിലനിര്‍ത്തി.
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് റനില്‍ വിക്രമസിംഗെയെ നീക്കി പകരം മഹിന്ദ രാജപക്‌സെയെ സിരിസേന നിയോഗിച്ചതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ ആരംഭിച്ചത്.
എന്നാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രാജപക്‌സെക്ക് സാധിച്ചില്ല. സിരിസേനയുടെ നടപടിക്കെതിരേ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചതോടെയാണ് വിക്രമസിംഗെക്ക് അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള വഴിയൊരുങ്ങിയത്.
വിക്രമസിംഗെയെ പ്രധാനമന്ത്രിയായി താന്‍ നിയമിക്കില്ലെന്നും എന്നാല്‍ ഭൂരിപക്ഷ ജനങ്ങളുടെ തീരുമാനങ്ങളെ അംഗീകരിക്കുകയാണെന്നും സിരിസേന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ജനങ്ങളുടെ ആഗ്രഹം എത്ര കാലം നിലനില്‍ക്കുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015ല്‍ ആണ് വിക്രമസിംഗെയുടെ പാര്‍ട്ടിയായ യുനൈറ്റഡ് നാഷ്‌നല്‍ പാര്‍ട്ടിക്ക് സിരിസേനയുടെ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ ഇരുവര്‍ക്കുമിടിയിലെ വ്യക്തിപരവും രാഷ്ട്രീയവുമായ അഭിപ്രായ വ്യത്യാസങ്ങളാണ് ഒക്ടോബറിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനഞ്ചോളം പോക്സോ കേസുകളിലെ പ്രതികളായ രണ്ട് മലയാളികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കേരള പൊലിസ്

crime
  •  16 hours ago
No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  17 hours ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  17 hours ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  18 hours ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  18 hours ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  19 hours ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  19 hours ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  19 hours ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  19 hours ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  20 hours ago