ഗ്രാമീണ തപാല്‍ ജീവനക്കാരുടെ സമരം നാലാം ദിവസത്തിലേക്ക്
മാനന്തവാടി: കമലേഷ് ചന്ദ്ര കമ്മിഷന് റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഗ്രാമീണ്‍ തപാല്‍ ജീവനക്കാരുടെ (ഗ്രാമീണ്‍ ഡാക് സേവക്) അനിശ്ചിതകാല സമരം നാലാം ദിനത്തിലേക്ക്. ഇതോടെ പോസ്റ്റ് ഓഫിസുകളുടെ പ്രവര്‍ത്തനം വരുംദിവസങ്ങളിലും തടസപ്പെടും. 2016 നവംബറില്‍ കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പത്ത് പ്രധാന നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് 18 മുതല്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്. ഓള് ഇന്ത്യ ഗ്രാമീണ്‍ ഡാക് സേവക്സ് യൂനിയന്‍(എ.ഐ.ജി.ഡി.എസ്.യു), നാഷനല്‍ യൂനിയന്‍ ഓഫ് ഗ്രാമീണ്‍ ഡാക് സേവക് (എന്‍.യു.ജി.ഡി.എസ്) എന്നീ സംഘടള് സംയുക്തമായാണ് സമരരംഗത്തുള്ളത്. സര്വിസിനനുസരിച്ച് കമ്മിഷന് നിര്‍ദേശിച്ച വെയിറ്റേജ് അനുവദിക്കുക, ആനുകൂല്യങ്ങള്‍ക്ക് 2016 ജനുവരി മുതല്‍ പ്രാബല്യം നല്‍കുക, ഗ്രാറ്റുവിറ്റി അഞ്ചുലക്ഷമാക്കുക, ജി.ഡി.എസ് ജീവനക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിന് അലവന്‍സ് അനുവദിക്കുക, ഓഫിസ് മുറി വാടക, വൈദ്യുതി ചാര്‍ജ് എന്നിവ അനുവദിക്കുക, ജോലി സമയം നാലു മണിക്കൂറില്‍ നിന്ന് എട്ടു മണിക്കൂറാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ഇന്നലെ മാനന്തവാടി ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. കെ.പി.സി.സി അംഗം അഡ്വ.കെ.കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."